Image

കോണ്‍ഗ്രസിന് ഏറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ര്‍ബല്യമെന്ന് എം.എം ഹസന്‍

Published on 26 January, 2021
കോണ്‍ഗ്രസിന് ഏറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ര്‍ബല്യമെന്ന് എം.എം ഹസന്‍

തി​രു​വ​ന​ന്ത​പു​രം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ര്‍ബല്യമെന്ന് യു.ഡി.എഫ് കണ്‍വീന‍ര്‍ എം.എം ഹസന്‍. സം​ഘ​ട​നാ ദ‍ൗ​ര്‍​ബ​ല്യം മാ​റ്റാ​നാ​ണ് ബൂ​ത്ത് ത​ല​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സ​ജീ​വ​മാ​ക്കു​ന്ന​തെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു. 


റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ കെ.​പി​.സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍റെ ബൂ​ത്ത് എ​ന്‍റെ അ​ഭി​മാ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​എം. ഹ​സ​ന്‍.

കോണ്‍​ഗ്രസില്‍ എല്ലാവരും നേതാക്കളാണ്. എന്നാല്‍ നേതാക്കള്‍ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലര്‍ത്തിയില്ല. യു​.ഡി​.എ​ഫി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ ഇ​തു​വ​രെ ത​ക​ര്‍​ന്നി​ട്ടി​ല്ല. ജ​ന​കീ​യ കോ​ട​തി​ക്ക് മു​ന്നി​ലേ​ക്കാ​ണ് യു​.ഡി​.എ​ഫ് പോ​കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക