Image

അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിന് തുടക്കമായി

Published on 26 January, 2021
അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിന് തുടക്കമായി

അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പള്ളി നിര്‍മ്മാണത്തിനു തുടക്കം കുറിച്ചത് .


അയോധ്യയിലെ ധന്നിപ്പൂര്‍ ഗ്രാമത്തിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുക. 8.45ന് ട്രസ്റ്റ് ചീഫ് സഫര്‍ അഹ്മദ് ഫാറൂഖി ദേശീയ പതാക ഉയര്‍ത്തി.


 തുടര്‍ന്ന് ട്രസ്റ്റിലെ 12 അംഗങ്ങളും ഓരോ മരം വീതം നട്ടു. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന സ്ഥലത്തു നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പള്ളി പണിയുക.അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയെ തുടര്‍ന്നാണ് പള്ളിക്ക് പ്രത്യേക സ്ഥലം അനുവദിച്ചത്.


ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് പള്ളി നിര്‍മ്മാണത്തിന്‍്റെ സംഘാടകര്‍. രാവിലെ 8.15ഓടെ തന്നെ ട്രസ്റ്റ് അംഗങ്ങള്‍ സ്ഥലത്ത് എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക