Image

കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി അട്ടിമറി ശ്രമം; പ്രതികളെ തേടി ആര്‍പിഎഫ്

Published on 26 January, 2021
കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി അട്ടിമറി ശ്രമം; പ്രതികളെ തേടി ആര്‍പിഎഫ്
കോഴിക്കോട്: കൊയിലാണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ആര്‍.പി.എഫ് അന്വേഷണം ഊര്‍ജിതമാക്കി. 

സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്നാണ് നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക