Image

പുഷ്പിക്കാത്തവൾ (കവിത: ബിന്ദുജോൺ മാലം)

Published on 25 January, 2021
പുഷ്പിക്കാത്തവൾ (കവിത: ബിന്ദുജോൺ മാലം)
നിനക്കറിയില്ല,
ഞാൻ എന്താണിങ്ങനെയെന്ന്
ഒരു പക്ഷേ
നിങ്ങളിലേക്ക് എത്തുമ്പോൾ,
ഞാൻ എന്നിൽ നിന്ന് എത്ര ദൂരെയാണ്
കണ്ണുകളിലെ വെളിച്ചം
എന്നിൽ നിന്ന് ആരോ എടുത്തുകളഞ്ഞു,
ഉള്ളിന്റെയുള്ളിലും
ഇപ്പോൾ ഇരുട്ടും ഇടർച്ചയുമാണ്,
പക്ഷേ ഞാൻ ചിലരുടെ വെളിച്ചമാണ്
അടിവേരുകൾ പൊട്ടിമുളയ്ക്കാത്ത
ഒരിക്കലും പുഷ്പിക്കാത്തവൾ
മുരടിച്ചു പോയൊരു മനസ്സും ഉടലും
ഒന്നുകിൽ ഈ ശരീരം നിങ്ങൾക്ക് തരാം
അല്ലെങ്കിൽ മണ്ണിലലിഞ്ഞു പോകാം
വേദനയുടെ കടലാണ്,
ചിലപ്പോൾ സ്നേഹത്തിന്റെ
പ്രവാഹമാണ്
എന്നിലേയ്ക്കെത്താൻ കഴിയുമോ
അടഞ്ഞ മിഴികളാൽ രാവും പകലും
കിനാവു കാണുന്നൊരു ഏകാകിനി
വാകമരത്തിന്റെ പൂക്കൾ
പരിഹാസത്തോടെ
എന്നിലേയ്ക്കടർന്നു വീഴുന്നു
ആരാച്ചാരായി മാറുമോ ഞാൻ
കൂടുതൽ അനുകമ്പയുണ്ടെന്നാലും
ക്രൂരയാണു ചില നേരങ്ങളിൽ
------------------------------
----
വര- നവീൻ നാരായണൻ 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക