Image

വേൾഡ് മലയാളി കൗൺസിൽ നോർത്ത് ജേഴ്സി പ്രൊവിൻസ് പിറന്നു.

Published on 24 January, 2021
വേൾഡ് മലയാളി കൗൺസിൽ നോർത്ത് ജേഴ്സി പ്രൊവിൻസ് പിറന്നു.
ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി തുന്നിച്ചേർത്തു കൊണ്ട് ന്യൂ ജേഴ്സി സംസ്ഥാനത്തു നോർത്ത് ജേഴ്സി പ്രോവിന്സിനു രൂപം കൊടുത്തതായി ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ് പി. സി. മാത്യു, റീജിയൻ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, റീജിയൻ പ്രസിഡന്റ് സുധിർ നമ്പിയാർ, ജനറൽ സെക്രട്ടറി  പിന്റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ  മുതലായവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രൊവിൻസ് രൂപീകരണത്തിന് മുഖ്യ ചുക്കാൻ പിടിച്ച റീജിയൻ വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, സുധിർ നമ്പിയാർ, പിന്റോ കണ്ണമ്പള്ളി അനുമോദനം അർഹിക്കുന്നു എന്ന് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള എന്നിവർ അറിയിച്ചു.

പുതുതായി രൂപം കൊടുത്ത നോർത്ത് ജേഴ്‌സി പ്രൊവിൻസിനു ആശംസകൾ നേർന്നുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നേതാക്കളുടെ പ്രത്യേക നിറമാർന്ന  ഫ്ളയർ ഇറക്കി.

ബ്രിട്ടീഷ് കൊളംബിയ, ടോറോന്റോ. ന്യൂ യോർക്ക്     സൗത്ത് ജേഴ്‌സി, ന്യൂ  ജേഴ്‌സി ഓൾ വിമൻസ്, ഫ്ലോറിഡ, ചിക്കാഗോ, ഹൂസ്റ്റൺ, ജോർജിയ, ഡാളസ്, ഡി എഫ് ഡബ്ല്യൂ, നോർത്ത് ടെക്സസ്, കാലിഫോർണിയ പ്രൊവിൻസുകൾ കൂടാതെയാണ് നോർത്ത് ജേഴ്സിയിൽ പ്രൊവിൻസ് രൂപികരിച്ചത്.

പ്രസ്തുത പ്രോവിന്സിന്റെ ഉൽഘാടനം ജനുവരി 26 ന് വൈകിട്ട് സെൻട്രൽ ടൈം ഏഴുമണിക്ക് വഴി സൂം നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക