Image

കാലിഫോർണിയയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചയാൾ മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടു

Published on 24 January, 2021
കാലിഫോർണിയയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചയാൾ മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടു

കാലിഫോർണിയയിൽ കോവിഡ്  പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് മണിക്കൂറുകൾക്കുള്ളിൽ വ്യക്തി മരണപ്പെട്ടതിനു പിന്നിലെ കാരണം അറിയാൻ ശ്രമം നടത്തിവരുന്നതായി  അധികൃതർ അറിയിച്ചു. മരണത്തെപറ്റിയും  അന്വേഷണം ആരംഭിച്ചതുമായുള്ള വിവരങ്ങൾ,  പ്ലേയ്സർ കൗണ്ടിയിലെ ഷെറീഫ് ഓഫീസ് പ്രഖ്യാപിച്ചതായി  ശനിയാഴ്‌ച ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏതു വാക്സിനാണ് നൽകിയതെന്നും വ്യക്തമല്ല.

വാക്സിൻ സ്വീകരിച്ചയാളുടെ  കോവിഡ് പരിശോധനാഫലം ഡിസംബറിൽ പോസിറ്റീവായിരുന്നു. ജനുവരി 21 ന് വാക്സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കകം മരണം സംഭവിച്ചു .
'പ്രാദേശികമായും സംസ്ഥാന-ഫെഡറൽ ഏജൻസികൾ മുഖേനയും അന്വേഷണം നടക്കുന്നുണ്ട്. മരണകാരണം വ്യക്തമാകുന്ന യാതൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഞങ്ങൾ മനസ്സുകൊണ്ട് മരണപ്പെട്ടയാളുടെ കുടുംബത്തോടൊപ്പമാണ്'. ഷെറീഫ് ഓഫീസിൽ നിന്നെഴുതിയ കുറിപ്പിൽ പറയുന്നു.
തിങ്കളാഴ്‌ച പോസ്റ്റ് മോർട്ടം നടത്തുമെന്നും ഷെറീഫ് ഓഫീസ് വ്യക്തമാക്കി. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക