ഇന്ത്യയുടെ കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ബ്രിട്ടീഷ് ആരോഗ്യമാസിക

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ബ്രിട്ടീഷ് ആരോഗ്യമാസികയായ ലാന്‍സെറ്റ്. വാക്‌സിന്‍ സ്വീകരിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലെന്നും പാര്‍ശ്വഫലങ്ങളില്ലെന്നും ലാന്‍സെറ്റ് വ്യക്തമാക്കി.
ആദ്യ ഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കൊവാക്‌സിനെ പഠനത്തിന് വിധേയമാക്കിയത്.
വാക്‌സിന്‍ സ്വീകരിച്ച 375 പേരെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. ജൂലൈ 13 മുതല്‍ 30 വരെ നടന്ന പരീക്ഷണങ്ങളില്‍ വിധേയരായവരാണ് പഠനത്തിന്റെ ഭാഗമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ആശുപത്രികളിലാണ് പരീക്ഷണം നടത്തിയത്. ആദ്യ ഡോസ് നല്‍കി 14 ദിവസത്തിന് ശേഷം രണ്ടാം ഡോസും നല്‍കിയിരുന്നു.
വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരായവര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ എല്ലാവരിലും രോഗപ്രതിരോധ ശേഷി വര്‍ധിച്ചതായി കണ്ടെത്തി. വാക്‌സിന്‍ സ്വീകരിച്ചവരെ 2 മണിക്കൂര്‍ നിരീക്ഷിച്ചു.
എന്നാല്‍, പ്രതിപ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നും ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കൊവാക്‌സിനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.
Facebook Comments