Image

മുത്തൂറ്റ് ഫിനാന്‍സിലെ ഏഴ് കോടിയുടെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

Published on 23 January, 2021
മുത്തൂറ്റ് ഫിനാന്‍സിലെ ഏഴ് കോടിയുടെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

ചെന്നൈ : മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ പട്ടാപ്പകര്‍ ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ച്ച നടത്തിയ സംഘത്തിലെ ആറ് പേര്‍ പിടിയില്‍. മോഷണം നടത്തി 24 മണിക്കൂറിനകമാണ് മോഷ്ടാക്കളെ പിടിക്കൂടിയത്. ഹൈദരാബാദില്‍ നിന്നുമാണ് സംഘം പിടിയിലായതെന്നാണ് വിവരം. 


വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവും 96,000 രൂപയും കൊള്ളയടിക്കപ്പട്ടത്.


കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂര്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച നടത്തിയത്.


 വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോള്‍ ഇടപാട് നടത്താനെന്ന വ്യാജേന സംഘം സ്ഥാപനത്തില്‍ കയറുകയും മാനേജരെ ആക്രമിച്ച്‌ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും കെട്ടിയിട്ട ശേഷം ലോക്കറുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും എടുക്കുകയുമായിരുന്നു.


കൊള്ളയടിച്ച 25 കിലോ സ്വര്‍ണ്ണം ഇവരില്‍ നിന്നും തിരിച്ചുപിടിച്ചിട്ടുണ്ട്. കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവര്‍ച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളില്‍ നിന്ന പിടിച്ചെടുത്തത്. 


 പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക