Image

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍‍ കോടതിയില്‍ എത്തിയില്ല

Published on 23 January, 2021
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍‍ കോടതിയില്‍ എത്തിയില്ല

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിപിന്‍ലാല്‍ കോടതിയില്‍ ഹാജരായില്ല. അതേസമയം, വാറണ്ട് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു.


കേസില്‍ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായതിനെ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ ഹാജരാകുവാന്‍ വിപിന്‍ ലാലിനോട് കോടതി നിര്‍ദേശിച്ചിരുന്നത്. പ്രതിഭാഗത്തിന്‍റെ പരാതിയെത്തുടര്‍ന്നാണ് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. 


നേരത്തെ വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് കോടതി വിപിന്‍ലാലിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിപിന്‍ലാലിന്‍റെ അഭിഭാഷകന്‍ വാറന്‍റ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ ഹൈക്കോടതി വിധിയനുസരിച്ചായിരിക്കും വിപിന്‍ലാലിന്‍റെ ഭാവി നടപടികള്‍ എന്നറിയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക