Image

കാസര്‍കോട്ട് പട്ടാപകല്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു

Published on 23 January, 2021
കാസര്‍കോട്ട് പട്ടാപകല്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മധ്യവയസ്കനെ  മര്‍ദിച്ചുകൊന്നു

കാസര്‍കോട്: പട്ടാപകല്‍ ആള്‍ക്കൂട്ടത്തിന്റെ  അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്.

 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കിംസ് - അരമന ആശുപത്രിക്ക് സമീപമാണ് സംഭവം. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്നാണ് പറയപ്പെടുന്നത്.

കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി.

 

റഫീഖന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും റഫീഖിനെ മര്‍ദിക്കുകയായിരുന്നു. 

 

കിംസ് - അരമന ആശുപത്രിക്കടുത്തെ ഹെല്‍ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

 

കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക