Image

ക്രൈസ്തവ പീഡനങ്ങളില്‍ ഉത്കണ്ഠ

Published on 15 June, 2012
ക്രൈസ്തവ പീഡനങ്ങളില്‍  ഉത്കണ്ഠ
അടുത്ത കാലത്തായി ഇന്ത്യയിലെ കാശ്മീര്‍, അസ്സാം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ പീഢനങ്ങളില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഔിഷയിലെ കന്തമാലില്‍ നടന്ന ന്യൂനപക്ഷ പീഢനങ്ങളെയും കൊലപാതകത്തെയും കുറിച്ചു അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മോഹപത്രയുടെ ഏകാംഗ കമ്മീഷന്‍, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് നിന്നുപോയ അന്വേഷണം പുനരാരംഭിക്കേണ്ടതുണ്ട്. ഇക്കാരത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണം. പീഢന പരമ്പരകള്‍ക്ക് അറുതി വരുത്തുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അധികാരികളോട് നേരിട്ട് കണ്ടു ഇക്കാര്യങ്ങള്‍ അറിയിക്കുമെന്ന് പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്‍ പ്രസ്താവിച്ചു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ഭാരവാഹികളുടെ യോഗം പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കിലെ സന്തൂര്‍ ഹോട്ടലില്‍ വച്ചാണ് നടത്തപ്പെട്ടത്. റവ.സി.എം.ഈപ്പന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി ഡോ. വര്‍ഗീസ് എബ്രഹാം, സ്വാഗതം പറഞ്ഞു. റവ.ഡോ.ഇട്ടി എബ്രഹാം, റവ. വില്‍സണ്‍ ജോസ്, ട്രഷറാര്‍ പി.വി. വര്‍ഗീസ്, വി.എം. ചാക്കോ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ) നാഷണല്‍ പ്രസിഡന്റായി നിയമിക്കപ്പെട്ട ജോര്‍ജ് എബ്രഹാം(ക്രിസ്ത്യന്‍ ഫോറം ഡയറക്ടര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍), ഐ.എന്‍.ഓ.സി. കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റായി നിയമിക്കപ്പെട്ട റവ. ഡോ. വര്‍ഗീസ് എബ്രഹാം(ക്രിസ്ത്യന്‍ ഫോറം സെക്രട്ടറി) എന്നിവരെ യോഗം അനുമോദിച്ചു. റവ.വില്‍സണ്‍ ജോസിന്റെ സമാപന പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.
ക്രൈസ്തവ പീഡനങ്ങളില്‍  ഉത്കണ്ഠ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക