Image

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കി

തോമസ് അലക്‌സ് Published on 23 January, 2021
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ 2020 ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങും ഇലക്ഷനും ജനുവരി 8th, 2021-ന് വെര്‍ച്ച്വല്‍ ആയി നടത്തി 2020 ഭരണസമിതിയെ 2021-ലും ഭരണം നടത്തുവാന്‍ ഐകകണ്‌ഠേന അനുമതി നല്‍കി.
പ്രസിഡന്റായി സിബി ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ജോണ്‍, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സണ്ണി കല്ലൂപ്പാറ, ട്രഷറര്‍ ബെന്നി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ മാത്യൂ വര്‍ഗീസ് എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തോമസ് അലക്‌സ് തുടരും.

കമ്മിറ്റി അംഗങ്ങള്‍: മനോജ് അലക്‌സ്, സൂസന്‍ അലക്‌സ്, ജിജോ ആന്റണി, ജൂബ് ഡാനിയേല്‍, സണ്ണി ജെയിംസ്, ലിസമ്മ ജോസ്, സോണി ജോസ്, പൗലോസ് ജോസഫ്, റീത്താ മണലില്‍, മഞ്ജു മാത്യു, നിവിന്‍ മാത്യു, റജു മാത്യൂ എന്നിവരാണ്. ജോസ് അക്കകാട്ട് എക്‌സ് ഒഫീഷ്യാ ആയിരിക്കും.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി തോമസ് അലക്‌സ്, ജേക്കബ് ചൂരവടി, സന്തോഷ് മണലില്‍, എല്‍സി ജൂബ്, വര്‍ക്കി പള്ളിത്താഴത്ത് എന്നിവര്‍ സേവനമനുഷ്ഠിക്കും. ഓഡിറ്ററായി സജി മാത്യു സേവനമനുഷ്ഠിക്കും.

യൂത്ത് റെപ്രസേന്റീവ്‌സായി നിഖിത ജോസഫ്, മെറീന എലക്‌സ്, ഈവാനിയ മാത്യൂ, എഡ്വിന്‍ മാത്യൂ, ജെറിന്‍ ജോസഫ്, ജസ്റ്റിന്‍ ജോസഫ് എന്നിവരാണ്.

അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടി സമൂഹ നന്മയും വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ടു യുവതലമുറയെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരുന്നതിന് മാര്‍ക്ക് എന്ന സംഘടന മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയതായി തിരഞ്ഞെടുത്തവരെല്ലാം തന്നെ ഈ സംഘടനയിലും അതുപോലെ പല മേഖലകളിലും പ്രവര്‍ത്തിച്ചു മികച്ച കഴിവ് തെളിയിച്ചിട്ടുള്ളവരാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് റോക്ക്‌ലാന്‍ഡ് മലയാളി സമൂഹത്തിന്റെ മനസ്സില്‍ പ്രത്യാശയുടെ കിരണങ്ങള്‍ വിതറിയ മാര്‍ക്ക്, ഇതിനോടകം, ജീവകാരുണ്യ രംഗത്ത്, ഇവിടെയും, നാട്ടിലും പല സംരംഭങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചുവരുന്നു. ജനുവരി ആദ്യവാരം മുതല്‍ മാര്‍ക്ക് വീണ്ടും മീല്‍സ് ഓണ്‍ വീല്‍സ് പ്രോഗ്രാമുമായി സജീവമായി കഴിഞ്ഞു. മാര്‍ക്കിന്റെ എല്ലാവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ഒരു നല്ല തുടര്‍പ്രവര്‍ത്തനം നടത്തുവാന്‍ ഈ വര്‍ഷം സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സന്തോഷവും സമാധാനവും പുത്തന്‍പ്രതീക്ഷകളും ആത്മാര്‍ത്ഥമായി നേര്‍ന്നുകൊള്ളുന്നു. എല്ലാവര്‍ക്കും മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കിമലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കിമലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കിമലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക