Image

സംസ്ഥാനത്ത് 6753 പേര്‍ക്ക് കോവിഡ്, കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് വകഭേദം

Published on 22 January, 2021
സംസ്ഥാനത്ത് 6753 പേര്‍ക്ക് കോവിഡ്, കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് വകഭേദം
തിരുവനന്തപുരം:  സംസ്ഥാനത്ത് 6753 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കു (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. ഡല്‍ഹിയിലെ സിഎസ്‌ഐആര്‍ ഐജിഐബിയില്‍ അയച്ച സാംപിളിലാണു വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണു വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 58,057 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3564 ആയി. ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547 തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍കോട് 67 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ കണക്ക്.

ഇതോടെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,03,094 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 952, കോഴിക്കോട് 704, പത്തനംതിട്ട 564, മലപ്പുറം 568, കോട്ടയം 542, കൊല്ലം 566, തൃശൂര്‍ 535, തിരുവനന്തപുരം 359, ആലപ്പുഴ 398, കണ്ണൂര്‍ 228, പാലക്കാട് 160, വയനാട് 236, ഇടുക്കി 233, കാസര്‍കോട് 64 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, എറണാകുളം, കോഴിക്കോട് 10, പത്തനംതിട്ട 8, വയനാട് 7, കൊല്ലം 5, തൃശൂര്‍ 4, തിരുവനന്തപുരം 2, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍കോട് 1 വീതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക