തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി രണ്ടു മരണം

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു.
വൈകീട്ട് നാലുമണിയോടെ എംസി റോഡില്‍ പെരുന്തുരുത്തിയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നലിലുള്ള ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
എംസി റോഡില്‍ അപകടം നടന്ന സ്ഥലത്ത് റോഡിന് വീതി കൂടുതലാണ്. കൂടാതെ ഒരു വളവും ഉണ്ട്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണം വ്യക്തമല്ല.
Facebook Comments