Image

സി.എ.ജി റിപ്പോര്‍ട്ടിന് എതിരായ പ്രമേയം നിയമസഭയില്‍ ശബ്ദവോട്ടോടെ പാസായി; എതിര്‍പ്പ് അറിയിച്ച്‌ പ്രതിപക്ഷം

Published on 22 January, 2021
സി.എ.ജി റിപ്പോര്‍ട്ടിന് എതിരായ പ്രമേയം നിയമസഭയില്‍ ശബ്ദവോട്ടോടെ പാസായി; എതിര്‍പ്പ് അറിയിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഏറെ വിവാദമായ വിഷയമായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണം റിപ്പോര്‍ട്ടിനെതിരെ  ഭരണപക്ഷംഅവതരിപ്പിച്ച  പ്രമേയം നിയമസഭയില്‍ ശബ്ദവോട്ടോടെ പാസായി. 


  മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ പറയുന്നു 


 കിഫ്ബിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ 41 മുതല്‍ 43 വരെയുള്ള മൂന്ന് പേജുകള്‍ നിരാകരിക്കണമെന്നാണ് സഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.

വിശദീകരണം കേള്‍ക്കാതെ സി.എ.ജി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 


സി.എ.ജി നടപടി കേരളാ നിയമസഭയുടെയും സര്‍ക്കാറിന്‍റെയും മേലുള്ള കടന്നുകയറ്റമാണ്.  


സര്‍ക്കാര്‍ പ്രമേയത്തെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി


  ചരിത്രത്തില്‍ ആദ്യമായാണ് സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കേരള നിയമസഭ നിരാകരിക്കുന്നത്.


സര്‍ക്കാര്‍ നീക്കം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.


 പാര്‍ലമെന്റ് പോലും ധൈര്യപ്പെടാത്ത കാര്യമാണിത്. സ്വേച്ഛാധിപത്യ നിലപാട് ഭരണഘടനാ സ്ഥാപനത്തിനു മേലുള്ള കടന്നുകയറ്റമാണ് സഭയുടെ പാരമ്ബര്യം കാക്കണമെന്ന് വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു.


എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ആ നിലപാടിന് ഉദാഹരണമാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രമേയമെന്നും എം.കെ മുനീര്‍ പറഞ്ഞു.


അതേസമയം, എംഎല്‍എമാരായ വീണ ജോര്‍ജ്ജ്, ജയിംസ് മാത്യു, എം. സ്വരാജ്, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയ ഭരണപക്ഷ എംഎല്‍എമാര്‍ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക