ഷിമോഗയില്‍ സ്‌ഫോടകവസ്തു കയറ്റിയ ട്രക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 മരണം

ബംഗളൂരു: കര്‍ണാടകയില്‍ ശിവമോഗ്ഗയില്‍ സ്‌ഫോടകവസ്തു കയറ്റിയ ട്രക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.
കരിങ്കല്ല് ക്വാറിക്കു സമീപമാണ് ജലറ്റിനുകളും ഡൈനമിറ്റുമായി വന്ന ട്രക് പൊട്ടിത്തെറിച്ചത്. ബിഹാറില്‍ നിന്നുള്ള തൊളിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തര മണിയോടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്.
അന്‍പതോളം ഡൈനമിറ്റുകള്‍ പൊട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ ലോറി പൂര്‍ണമായും നശിച്ചു. കട്ടിയേറിയ പുകയായിരുന്നുവെന്നും ഇനിയും കൂടുതല്‍പ്പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സ്ഥലം എംഎല്‍എ അശോക് നായിക്ക് വ്യക്തമാക്കുന്നത്.
സമീപ ജില്ലകളായ ചിക്കമംഗളൂരുവിലും ഉത്തര കന്നഡയിലും വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Facebook Comments