Image

സണ്ണി ലിയോണ്‍ കേരളത്തില്‍

Published on 22 January, 2021
സണ്ണി ലിയോണ്‍ കേരളത്തില്‍
ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തി. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഭാഗമായുള്ള ഷൂട്ടിങ്ങിനാണ്‌ താരം കേരളത്തിലെത്തിയത്‌. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്‌ച ക്വാറന്റെയ്‌നിലായിരിക്കും.

ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ്‌ താരം കേരളത്തിലെത്തിയത്‌. തലസ്ഥാനത്തെ സ്വകാര്യ റിസോര്‍ട്ടിലാണ്‌ സണ്ണിക്കും കുടുംബത്തിനും താമസ സൗകര്യമൊരുക്കിയിരിക്കുന്നത്‌. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷം കൂടി ലക്ഷ്യമിട്ടു കൊണ്ടാണ്‌ താരം കേരളത്തില്‍ തങ്ങുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക