മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് ഹൊസൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച: ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച. ഏഴ് കോടി രൂപയുടെ സ്വര്‍ണമാണ് ഇവിടെ നിന്ന് കവര്‍ന്നത് .
കവര്‍ച്ച നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘമെന്ന് കണ്ടെത്തല്‍ . ഹെല്‍മറ്റ് ധരിച്ചെത്തിയ കൊള്ളസംഘത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞതായി പോലീസ് പറഞ്ഞു .
വെള്ളിയാഴ്ച രാവിലെ 10നാണ് വന്‍ കവര്‍ച്ച നടന്നത് . രാവിലെ സ്ഥാപനം തുറന്നയുടനെ മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ കെട്ടിയിട്ട സംഘം ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തി. മുത്തൂറ്റിന്റെ ഇതേ ശാഖയില്‍ രണ്ടാഴ്ച മുന്‍പും മോഷണ ശ്രമം നടന്നിരുന്നു
Facebook Comments