Image

'ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള പരാമര്‍ശം'; അമിതാഭ് ബച്ചനെതിരെ സോഷ്യല്‍മീഡിയ

Published on 22 January, 2021
'ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള പരാമര്‍ശം'; അമിതാഭ് ബച്ചനെതിരെ സോഷ്യല്‍മീഡിയ
ബിഗ് ബിയുടെ ജനപ്രിയ ടെലിവിഷന്‍ ഷോ ആയ 'കോന്‍ ബഗേന ക്രോര്‍പതി'യില്‍ അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണം. പരാമര്‍ശത്തിനെതിരെയാണ് സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നത്.

ചിത്രത്തില്‍ കാണുന്ന സാമ്ബത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാര്‍ഥിയോടുള്ള ചോദ്യം. അതോടൊപ്പം ചിത്രവും നാലു ഓപ്ഷനുകളും ഉണ്ടായിരുന്നു. 

സ്‌ക്രീനില്‍ ഗീത ഗോപിനാഥിന്റെ ചിത്രം തെളിയുേമ്ബാള്‍ 'അവളുടെ മുഖം വളരെ സുന്ദരമാണ്. അതുകൊണ്ടു തന്നെ ഒരിക്കലും അവളെ സാമ്ബത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല' എന്നും ബച്ചന്‍ പറയുന്നു.

തന്നെക്കുറിച്ച്‌ അമിതാഭ് ബച്ചന്‍ പറയുന്ന ഭാഗങ്ങള്‍ ഗീത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നുമാണ് ഗീത കുറിച്ചത്.

അതേസമയം അമിതാഭ് ബച്ചന്റെ പരാമര്‍ശം ലിംഗ വിവേചനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതികരണം. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കില്‍ ബച്ചന്‍ സമാനമായ പരാമര്‍ശം നടത്തുമോയെന്നും ചിലര്‍ ചോദിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക