Image

ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ്

പി.പി.ചെറിയാൻ Published on 22 January, 2021
ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ്
ഹൂസ്റ്റൺ ∙ ഫോർട്ട്ബെൻഡ് കൗണ്ടിയിൽ കോവിഡ് 19 വാക്സീന് റജിസ്റ്റര്‍ ചെയ്തവർക്കാവശ്യമായ ഡോസ് ലഭിച്ചതായി കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ. പി. ജോർജ് അറിയിച്ചു. 5850 ഡോസ് ഫൈസർ വാക്സീൻ സ്റ്റേറ്റ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു. വ്യാഴാഴ്ച റജിസ്റ്റർ ചെയ്തവർക്കു അടുത്ത സപ്ലൈ വരുന്ന മുറയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ റജിസ്റ്റർ ചെയ്തവർക്ക് കോവിഡ് വാക്സീൻ  ലഭിക്കുന്നതിനുള്ള അറിയിപ്പ് കൗണ്ടിയിൽ നിന്നും അയച്ചു തുടങ്ങിയിട്ടുണ്ട്.
5850 ഡോസ് ഫൈസർ വാക്സീൻ ലഭിച്ചതിൽ സന്തോഷവാനാണെന്നും അതു കൗണ്ടിയിലെ മുൻകൂട്ടി റജിസ്ട്രർ ചെയ്തവർക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 രോഗികളെ ശുശ്രൂഷിക്കുന്നതിന് അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ജഡ്ജി പറഞ്ഞു.
പ്രീ റജിസ്ട്രേഷനെകുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ താൽപര്യമുള്ളവർ കൗണ്ടി വാക്സീനേഷൻ ഹോട്ട് ലൈൻ 832 471 1373 നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ്ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക