Image

തൃശ്ശൂരിലെ "മമ്മിക്ക് "ഡാളസ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

പി.പി.ചെറിയാന്‍ Published on 15 June, 2012
തൃശ്ശൂരിലെ "മമ്മിക്ക് "ഡാളസ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ഡാളസ് : അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡാളസ്സില്‍ എത്തിചേര്‍ന്ന തൃശ്ശൂര്‍ റഹബോത്ത് അനാഥാലയത്തിന്റെ ചുമതല വഹിക്കുന്ന ഫിലിസ് ശലോമി ട്രഷറിന് വിമാത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

സണ്ണി പുതുക്കാട്ടുക്കാരന്‍, ചിന്നമ്മ, ജിം, ജില്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നിന്നുള്ള മിസ്സിയുടെ സ്‌നേഹിതര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തി ചേര്‍ന്നിരുന്നു.

തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ ഉള്ളിലേക്ക് നീങ്ങി പ്രകൃതി രമണീയമായ നൂറോളം ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന റഹബോത്ത് അനാഥാലയത്തില്‍ കഴിഞ്ഞ 55 വര്‍ഷത്തിലധികമായി സേവനം അനുഷ്ഠിച്ചു വരികയാണ് 78 വയസ്സുള്ള മിസ്സ് ട്രഷറര്‍.

മൂന്നു മാസം മുതല്‍ 90 വയസ്സുവരെയുള്ളവരുടെ സ്‌നേഹനിധിയായ മമ്മിയായിട്ടാണ് ന്യൂസിലാന്റില്‍ നിന്നും എത്തിചേര്‍ന്ന് ജീവതത്തിന്റെ സിംഹഭാഗവും തൃശ്ശൂരിന്റെ മണ്ണില്‍ ചിലവഴിച്ച മിസ്സ് ട്രഷറര്‍ അറിയപ്പെടുന്നത്.

റഹബോത്ത് അനാഥാലയത്തില്‍ നിന്നും വളര്‍ന്ന് വിവാഹം ചെയ്ത് അമേരിക്കയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മക്കളെ കാണുകയാണ് ഈ വരവിന്റെ പ്രധാന ലക്ഷ്യം.

ഇരുനൂറിലധികം കുട്ടികള്‍ക്ക് സ്‌നേഹം പകര്‍ന്ന് നല്‍കി അവരോടൊപ്പം അവരിലൊരാളായി ജീവിക്കുന്ന മിസ്സ് ട്രഷറിന് ഇനി ജീവിതത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എയ്ഡ്‌സ് രോഗബാധിതരുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു പരിചരണ കേന്ദ്രം തുടങ്ങുക എന്നതാണ്. മൂന്നു മാസത്തോളം അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മിസ്സിയുടെ ആഗ്രഹം പൂവണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശ്ശൂരിലെ "മമ്മിക്ക് "ഡാളസ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.തൃശ്ശൂരിലെ "മമ്മിക്ക് "ഡാളസ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക