Image

കര്‍ണാടകയില്‍ സ്‌ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ടുപേര്‍ മരിച്ചു

Published on 22 January, 2021
കര്‍ണാടകയില്‍ സ്‌ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് എട്ടുപേര്‍ മരിച്ചു
ബെംഗളൂരു:  ശിവമൊഗ്ഗയ്ക്കു സമീപം സ്‌ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് 8 പേര്‍ മരിച്ചു. റയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് വന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ബിഹാറില്‍ നിന്നുള്ള തൊളിലാളികളാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് വന്‍സ്‌ഫോടനമുണ്ടായത്.

സമീപ ജില്ലയായ ചിക്കമംഗളൂരുവിലുള്‍പ്പെടെ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക