Image

രാമക്ഷേത്ര നിര്‍മാണത്തിന് ഗൗതം ഗംഭീര്‍ ഒരു കോടി രൂപ സംഭാവന നല്‍കി

Published on 21 January, 2021
രാമക്ഷേത്ര നിര്‍മാണത്തിന് ഗൗതം ഗംഭീര്‍ ഒരു കോടി രൂപ സംഭാവന നല്‍കി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. താനും തന്‍റെ കുടുംബവും ചേര്‍ന്നാണ് ഒരു കോടി രൂപ സംഭാവന നല്‍കുന്നതെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

'എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രം. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ഗംഭീരമായ ക്ഷേത്രത്തിന് വേണ്ടിയുള്ള എന്‍റേയും കുടുംബത്തിന്‍റേയും എളിയ സംഭാവനയാണിത്' ഗൗതം ഗംഭീര്‍ പറഞ്ഞു.

അതേസമയം, അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് പണം സമാഹരിക്കാനായി ഡല്‍ഹി ബി.ജെ.പി ഘടകം പ്രചാരണമാരംഭിച്ചു. സാധാരണക്കാരില്‍ നിന്നും 10, 100, 1000 തുടങ്ങിയ കൂപ്പണുകളിലൂടെയാണ് പണം പിരിച്ചെടുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക