Image

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍ മഹേഷിന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസ്

Published on 21 January, 2021
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍ മഹേഷിന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസ്

കരുനാഗപ്പള്ളി: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷി​െന്‍റ കുടുബം ജപ്തി ഭീഷണിയില്‍. സാവകാശം തേടി അമ്മ തഴവ, എസ്.ഡബ്ളിയു, ചെമ്ബകശ്ശേരില്‍ ലക്ഷ്മിക്കുട്ടിയമ്മ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സഹകരണ രജിസ്​ട്രാര്‍, കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്ക്​ പ്രസിഡന്‍റ്​ എന്നിവര്‍ക്ക്​ അപേക്ഷ നല്‍കി.


2015ല്‍ കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും 16,68,395 രൂപയാണ് വായ്പ എടുത്തത്. സാമ്ബത്തിക പരാധീനതമൂലം തിരിച്ചടവ് മുടങ്ങി ഇപ്പോള്‍ 23,94,805 രൂപ അടക്കാനാണ്​ ബാങ്ക്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഏഴു ദിവസത്തിനകം തുക അടച്ചില്ലങ്കില്‍ വസ്തു അളന്നു തിരിച്ച്‌ ലേലം ചെയ്യുമെന്ന് കാട്ടി സ്പെഷ്യല്‍ സെയില്‍ ആഫീസര്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്​.


അമ്മ, സഹോദര​ന്‍റെയും മഹേഷി​ന്‍റെയും കുടുംബവും ഉള്‍പ്പെടെ എട്ട്​ പേരാണ്​ ഇവിടെ താമസം. അച്ഛന്‍ ആറുവര്‍ഷം മുമ്ബ്​ മരിച്ചു. 'താമസിക്കുന്ന വസ്തുവും വീടും മാത്രമാണ് തങ്ങള്‍ക്ക്​ ഉള്ളത്. പെട്ടന്ന് അടയ്ക്കാന്‍ നിര്‍വാഹമില്ല. വസ്തുവും വീടും വിറ്റ് ആറു മാസത്തിനകം ഇടപാട് തീര്‍ക്കാം. അതിന്​ സാവകാശം അനുവദിക്കണമെന്ന്​' മഹേഷിന്‍റെ അമ്മ അപേക്ഷയില്‍ അഭ്യര്‍ഥിക്കുന്നു.


കെ.എസ്.യുവിലും യുത്ത് കോണ്‍ഗ്രസിലും സംസ്ഥാന പദവികള്‍ അലങ്കരിച്ച മഹേഷ് ഇപ്പോള്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയാണ്. 


കരുനാഗപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളില്‍ നിരാലംബരായ ആറു പേര്‍ക്ക് വീട് വെച്ച്‌ നല്‍കാന്‍ മുന്‍പന്തിയില്‍ നിന്ന മഹേഷിന് കടബാധ്യത മൂലം വീട് ഒഴിയേണ്ട സ്ഥിതിയിലാണ്. 


2015ല്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി.പി.ഐയി ലെ ആര്‍. രാമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക