ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പലതും ബൈഡന്‍ അസാധുവാക്കി.
AMERICA
21-Jan-2021
മീട്ടു
AMERICA
21-Jan-2021
മീട്ടു

ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പലതും അധികാരമേറ്റയുടന്‍ ബൈഡന്‍ അസാധുവാക്കി. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവച്ചത്.
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ ചേരുന്നതും ആരോഗ്യസംരക്ഷണത്തിലും മറ്റു മേഖലകളിലും വംശീയ തുല്യത പ്രോത്സാഹിപ്പിക്കുന്നതുമായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് 19 -നെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഫെഡറല്‍ സ്ഥാപനങ്ങളില്‍ അടക്കം മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഉത്തരവിലും ഒപ്പിട്ടു.
17 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഉടന്‍ തന്നെ ബൈഡന്‍ ഒപ്പുവയ്ക്കുമെന്ന് മുന്‍പേ പ്രതീക്ഷിച്ചിരുന്നതാണ്. ഇവയില്‍ മിക്ക ഉത്തരവുകളും മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ അസാധുവാക്കിക്കൊണ്ടാണ്.
' വരും ദിവസങ്ങളിലും, വരും ആഴ്ചകളിലും കൂടുതല്‍ ഉത്തരവുകള്‍ എത്തും.' അദ്ദേഹം പറഞ്ഞു.
' കാത്തിരിക്കാന്‍ സമയമില്ലെന്നാണ് ഞാന്‍ കരുതുന്നത്. വേഗം പ്രവര്‍ത്തിച്ചേ മതിയാകൂ. തുടക്കം കുറിക്കാന്‍ ഇന്നത്തെപ്പോലെ നല്ലൊരു സമയമില്ല. അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ തുടങ്ങുകയാണ്. ഇത് എക്‌സിക്യൂട്ടീവ് ആക്ഷന്‍ മാത്രമേ ആയിട്ടുള്ളു,ഇനിയും ഏറെ കടമ്പകളുണ്ട്. അവയാണ് പ്രധാനം, ഇനിയുള്ള കാര്യങ്ങള്‍ക്ക് നിയനിര്‍മ്മാണത്തിന്റെ സഹായം ആവശ്യമാണ്. ' ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ പ്രസിഡന്റ് ട്രംപ് തനിക്ക് ഉദാരമായ ഒരു കത്തെഴുതിയിട്ടാണ് പോയതെന്നും തികച്ചും സ്വകാര്യമായതിനെ കണക്കാക്കുന്നതുകൊണ്ട് വീണ്ടും തമ്മില്‍ കാണും വരെ അതിന്റെ ഉള്ളടക്കം രഹസ്യമായിരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം ഭയന്ന് ഏര്‍പ്പെടുത്തിയ യൂറോപ്പ് , ബ്രസീല്‍ യാത്രാവിലക്കുകളുമായി ബന്ധപ്പെട്ട് വരുന്ന ആഴ്ചയേ നടപടി കൈക്കൊള്ളൂ. യു എസുമായി സുരക്ഷാ വിവരങ്ങള്‍ പങ്കിടാത്ത ലിബിയ, സൊമാലിയ, സിറിയ, യമന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങള്‍ക്ക് ട്രംപ് 2017 ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ബൈഡന്റെ തിടുക്കത്തില്‍ ഇറക്കിയ മൂന്ന് ഉത്തരവുകളില്‍ ഉള്‍പ്പെടുത്തിയില്ല.
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ആദ്യം ഒപ്പിട്ടത്.
ആരോഗ്യ പരിരക്ഷയിലും മറ്റുകാര്യങ്ങളിലും സമഭാവന ഉറപ്പിക്കാന്‍ പിന്നോക്കാവസ്ഥയില്‍ (അണ്ടര്‍ സെര്‍വ്ഡ് ) കഴിയുന്ന കമ്മ്യുണിറ്റികളെ പിന്തുണയ്ക്കുന്ന ഉത്തരവിലാണ് രണ്ടാമത് ഒപ്പിട്ടത്. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ വീണ്ടും ചേരുന്നതാണ് മൂന്നാമത്തെ ഉത്തരവ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments