Image

ഒപ്പം നിന്ന് പ്രവര്‍ത്തിക്കാം, ബൈഡന് ആശംസകളുമായി മോദി

Published on 21 January, 2021
ഒപ്പം നിന്ന് പ്രവര്‍ത്തിക്കാം, ബൈഡന് ആശംസകളുമായി മോദി
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. 'അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

പൊതുവായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിലും ആഗോള സമാധാനവും സുരക്ഷയും മുന്നോട്ടുകൊണ്ടുപോകുന്നതിലും ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും ഞങ്ങള്‍ നിലകൊള്ളുമ്പോള്‍, യുഎസ്എയെ നയിക്കുന്നതില്‍ വിജയകരായ ഒരു പദത്തിന് ആശംസകള്‍ നേരുന്നു.

പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയുഎസ്എ പങ്കാളിത്തം. ദൃഢതയാര്‍ന്നതും ബഹുമുഖവുമായ ഒരു ഉഭയകക്ഷി അജണ്ട നമുക്കുണ്ട്. വളര്‍ന്നുവരുന്ന സാമ്പത്തിക ഇടപെടലുകളും ജനങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ഊര്‍ജ്ജസ്വലമായ ബന്ധവും നമുക്കുണ്ട്. ഇന്ത്യയുഎസ് പങ്കാളിത്തത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞബദ്ധനാണെന്നും മോദി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക