Image

കോശി തോമസിന് വിജയാശംസകളുമായി ഡബ്ല്യുഎംസി ന്യൂജേഴ്‌സി പ്രോവിന്‍സ്

ജിനേഷ് തമ്പി Published on 21 January, 2021
കോശി തോമസിന് വിജയാശംസകളുമായി ഡബ്ല്യുഎംസി ന്യൂജേഴ്‌സി പ്രോവിന്‍സ്
ന്യൂജേഴ്‌സി : ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക്  ,ക്യുന്‍സിലെ ഇരുപ്പത്തിമൂന്നാം ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിക്കുന്ന കോശി ഉമ്മന്‍ തോമസിന് വിജയാശംസകളും , പരിപൂര്‍ണ്ണ പിന്തുണയുമായി വേള്‍ഡ് മലയാളി  കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ്

ഇരുപത്തിയേഴു വര്‍ഷമായി ക്യുന്‍സില്‍ താമസിക്കുന്ന ,െ്രെടസ്‌റ്റേറ്റ് മേഖലയിലെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കോശി തോമസ് കുട്ടം പേരൂര്‍  സ്വദേശിയാണ്. സംഘടനാ നേതൃത്വരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചു, തിളക്കമാര്‍ന്ന വ്യക്തിത്വത്തിന് ഉടമയായ  കോശി തോമസ് അറ്റോര്‍ണിയും , ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ കൂടിയാണ് . നിലവിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് ചെയര്‍മാനാണ് കോശി തോമസ്  

ജൂണ്‍ ഇരുപത്തിയൊന്നിനു  നടക്കുന്ന  െ്രെപമറി തെരെഞ്ഞെടുപ്പില്‍  ഡെമോക്രാറ്റിക് പാര്‍ട്ടിക്ക്  ഭൂരിപക്ഷമുള്ള കോശി തോമസ് മത്സരിക്കുന്ന ഇരുപ്പത്തിമൂന്നാം ഡിസ്ട്രിക്റ്റില്‍  , െ്രെപമറി വിജയിക്കുന്ന സ്ഥാനാര്‍ഥി വിജയക്കൊടി നാട്ടാനാണ് എല്ലാ സാധ്യതും .   ഏകദേശം  ഒന്നര ലക്ഷത്തോളം വോട്ടര്‍മാരുള്ള  ഈ ഡിസ്ട്രിക്റ്റില്‍ ഏഷ്യന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.  

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്‌ലോറല്‍ പാര്‍ക്ക് മുതലായ സ്ഥലങ്ങള്‍ ഉള്ളതിനാല്‍ മലയാളികള്‍ ഊര്‍ജിതമായി , ഒത്തൊരുമയോടെ  പ്രവര്‍ത്തിച്ചാല്‍ കോശി തോമസിന്  വിജയം  ഉറപ്പാണെന്നാണ് പരക്കെ കരുതപ്പെടുന്നത് .

തന്റെ വിജയത്തില്‍ ഏറെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച കോശി തോമസ് ഡിസ്ട്രിന്‍റ്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ  മാറ്റം കൊണ്ടുവരാനാകുമെന്ന  പ്രതീക്ഷ പങ്കു വെച്ചു .
എല്ലാവര്‍ക്കും ആയിരം ഡോളര്‍ വരെ ടാക്‌സ് ഇളവ് ,  കോവിഡ് നിര്‍മ്മാര്‍ജ്ജനത്തിനും , കോവിഡ് മൂലം ജോലി നഷ്ട്ടപെട്ടവര്‍ക്കു  വേണ്ടിയുള്ള  നൂതനമായ പദ്ധതികള്‍ , സ്വന്തമായി ജോലി ചെയ്യുന്നവര്‍ക്ക് രണ്ടായിരം ഡോളര്‍  ടാക്‌സ് ഇളവ് , ചെറുകിട ബിസിനസുകള്‍ക്ക്  സഹായഹസ്തമേകാന്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ , നിലവിലുള്ള എല്ലാ ബിസിനസുകള്‍ക്കും നികുതിയിലോ, ലൈസന്‍സ് ഫീ ഇനത്തിലോ രണ്ടായിരം ഡോളര്‍ ഇളവ് , ബില്‍ഡ് എ ബ്ലോക്ക് പ്രോഗ്രാം, വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ , സ്‌പെഷ്യലൈസ്ഡ് സ്കൂളുകള്‍, അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കാറുകള്‍ക്ക്  ക്ലീന്‍ എനര്‍ജി  പ്രാവര്‍ത്തികമാക്കാനുള്ള കര്‍മപദ്ധതികള്‍ , വിമുക്തഭടന്മാരുടെ പെന്‍ഷനും ക്ഷേമവും  മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം   എന്നിവയാണ കോശി തോമസിന്റെ  പ്രകടന പത്രികയിലെ ശ്രദ്ധേയമായ വാഗ്ദാനങ്ങള്‍ .

കോശി തോമസിനെ പോലെ  സംഘടനാ, രാഷ്ട്രീയ , സാംസ്കാരിക രംഗത്ത് ഉജ്വലമായ നേതൃപാടവവും , സംഘടനാ മികവും പ്രദര്‍ശിപ്പിച്ചു നേതൃനിരയിലേക്ക്  കടന്നുവരുന്ന മലയാളികള്‍   ,  അമേരിക്കന്‍ രാഷ്ട്രീയ രംഗത്തിനു വലിയ മുതല്‍ക്കൂട്ടാവുമെന്നും, കോശി തോമസിനെ പോലെയുള്ള വ്യക്തിത്വങ്ങള്‍  കൂടുതലായി അമേരിക്കന്‍ രാഷ്ട്രീയ  രംഗത്തേക്ക്  ചുവടു വെക്കേണ്ടത് ഈ കാലഘട്ടത്തിന്റെ  ആവശ്യകതയാണെന്നു വിജയാശംസകള്‍ നേര്‍ന്നു കൊണ്ട്  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു  

ന്യൂയോര്‍ക്ക്  ക്യുന്‍സിലെ ഇരുപ്പത്തിമൂന്നാം ഡിസ്ട്രിക്ട്  പോലെയുള്ള  നിര്‍ണായകമായ  സീറ്റില്‍ , മലയാളിയായ കോശി തോമസ് മത്സരിക്കുന്നത്തില്‍  ഏറെ അഭിമാനമുണ്ടെന്നും,  കോശി തോമസ്സിന്റെ വിജയത്തിനായി എല്ലാ മലയാളികളും അണിനിരക്കണമെന്നും , അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ പറഞ്ഞു

ന്യൂജേഴ്‌സി പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍,  സെക്രട്ടറി  ഡോ ഷൈനി രാജു , ട്രഷറര്‍ രവികുമാര്‍ എന്നിവരോടൊപ്പം  മറ്റ്  എക്‌സിക്യൂട്ടീവ് കമ്മിറ്റി , അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും കോശി തോമസിന് വിജയാശംസകള്‍ നേരുന്നതില്‍ പങ്കുചേര്‍ന്നു  

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ്,  ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ് , പ്രസിഡന്റ് ജോണി കുരുവിള എന്നിവരും കോശി തോമസിന് വിജയം ആശംസിച്ചു ഭാവുകങ്ങള്‍ നേര്‍ന്നു


കോശി തോമസിന് വിജയാശംസകളുമായി ഡബ്ല്യുഎംസി ന്യൂജേഴ്‌സി പ്രോവിന്‍സ്കോശി തോമസിന് വിജയാശംസകളുമായി ഡബ്ല്യുഎംസി ന്യൂജേഴ്‌സി പ്രോവിന്‍സ്കോശി തോമസിന് വിജയാശംസകളുമായി ഡബ്ല്യുഎംസി ന്യൂജേഴ്‌സി പ്രോവിന്‍സ്
Join WhatsApp News
Bug Control 2021-01-21 03:33:23
If you are democrat, then there is hope. There are some Trumplicans crept in. Be careful. They are like Ted cruz and Josh Hawley. They will stab you from the back. Spray some pesticide.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക