Image

എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

Published on 20 January, 2021
എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത്ത് പി നായര്‍ ആണ് വരന്‍. തിരുവനന്തപുരത്ത് വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയപ്പോഴാണ് രോഹിത്തുമായി എലീന ഇഷ്ടത്തിലാവുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് സമ്മതമല്ലായിരുന്നു.


ബിഗ് ബോസ് ഷോ യിലൂടെയാണ് എലീന ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ വീട്ടുകാരുടെ സമ്മതം കിട്ടിയെന്നും രോഹിത്തുമായുള്ള വിവാഹനിശ്ചയം ഉടനെ ഉണ്ടാവുമെന്നും എലീന വ്യക്തമാക്കി.


 ജനുവരി 20 ന് എലീനയുടെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വച്ച്‌ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ കൊണ്ടാണ് ചടങ്ങ് നടത്തിയത്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹ നിശ്ചയത്തില്‍ ബിഗ് ബോസിലെ താരങ്ങളും പങ്കെടുത്തു. 


 വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ വിവാഹത്തിലേക്ക് കടക്കൂ എന്നും എലീന പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക