Image

സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)

നിഷാദ് ബാലന്‍, ന്യൂജേഴ്സി Published on 20 January, 2021
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
ന്യൂജേഴ്സി: കഴിഞ്ഞ മൂന്നു മാസത്തിനിടെ 171 വിദേശ ആപ്പുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ പലതും ജനപ്രിയ ആപ്പുകളായിരുന്നു. പബ്ജിയും ടിക് ടോക്കും യുവാക്കളുടെ ഹരമായി കോടിക്കണക്കിന് ഡൗണ്‍ലോഡുകള്‍ രേഖപ്പെടുത്തി. ആയിരക്കണക്കിന് കോടി രൂപയാണ് ഈ വിദേശ കമ്പനികള്‍ ഇന്ത്യയില്‍നിന്ന് നേടിയത്.

ഈ കമ്പനികളെല്ലാം തന്നെ നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തി എന്നറിയുമ്പോഴാണ് പണത്തേക്കാളുപരി അതിന്റെ അപകടാവസ്ഥ മനസിലാക്കുന്നത്.

സ്വകാര്യത എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാതിരിക്കല്‍ (let alone) ആണെന്ന 1975ലെ ഗോബിന്ദ് vs. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് ആന്‍ഡ് അനതര്‍ എന്ന കേസിലെ നിര്‍വചനം ഏറെ അര്‍ഥവ്യാപ്തി ഉള്ളതാണ്. എന്നാല്‍ ഈ ആപ്പുകളെല്ലാം നമ്മുടെ നിത്യജീവിതത്തില്‍ എത്രത്തോളം ഇടപെട്ടു എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.

എന്താണ് ഇതിനൊരു പരിഹാരം എന്നത് ചിന്തിക്കേണ്ടതാണ്. നമ്മുടെ സ്വകാര്യത ചോര്‍ത്തിക്കൊണ്ടുപോയ ശേഷം ആപ്പുകള്‍ നിരോധിച്ചിട്ട് പ്രത്യേകിച്ച് പ്രയോജനമില്ല. മുന്‍വിധിയോടെ പ്രവര്‍ത്തിക്കുക എന്നതാണ് ഏകമാര്‍ഗം.

ഇന്ത്യന്‍ ആപ്പുകള്‍ ഉപയോഗിക്കുക എന്നത് നാം ശീലമാക്കേണ്ടിയിരിക്കുന്നു. സര്‍ച്ച് എന്‍ജിനുകള്‍ക്ക് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആപ്പാണ് doodo.in. പ്രധാന വിവരങ്ങളെല്ലാം സേഫ് ആയിരിക്കുമെന്നതാണ് ഈ സെര്‍ച്ച് എന്‍ജിന്റെ പ്രത്യേകത. ഇന്ത്യയിലാണ് സര്‍വറുകള്‍ എന്നതും വിവരച്ചോര്‍ച്ച തടയുന്നു.നമ്മുടെ സ്വകാര്യത അപകടത്തിലാണ്. സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ..

അടുത്ത കാലത്ത് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈനയുടെ സായുധ സേന നുഴഞ്ഞു കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പാട് ഇന്ത്യന്‍ സൈനികര്‍ മരണമടഞ്ഞ സംഭവം ഭാരത ജനതയുടെ വികാരം വൃണപ്പെടുത്തിയിരുന്നു. നമ്മുടെ സൈനിക ശക്തി ബലത്തില്‍ ചൈനയുടെ സേനയെ തുരത്തിപ്പായിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ  സാഹചര്യത്തിലാണ് ചൈനയുടെ 59 ആപ്പുകള്‍ നിരോധിച്ചുകൊണ്ട് സാമ്പത്തികമായി ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ലോകരാജ്യങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യ നടത്തിയ സാമ്പത്തിക യുദ്ധം ഏറ്റെടുത്ത ഭാരത ജനത ചൈനയുടെ ആപ്പുകള്‍ തങ്ങളുടെ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തുകൊണ്ടാണ് രാജ്യ സ്നേഹം  പ്രകടമാക്കിയത്.
 എന്നാല്‍  രാജ്യസ്നേഹം  കാണിക്കാന്‍  ആപ്പ്  ഡിലീറ് ചെയ്താല്‍  മാത്രം മതിയോ എന്നതാണ് ചിന്തനീയമായ മറ്റൊരു വിഷയം. ചൈനയുടെ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നതുകൊണ്ടുമാത്രം തീരുന്നതല്ല നമ്മുടെ കടമ. ഡിലീറ്റ് ചെയ്യുന്ന ഓരോ ചൈനീസ് ആപ്പിനും ബദലായി ഇന്ത്യയോ മറ്റു സൗഹൃദ രാജ്യങ്ങളോ നിര്‍മ്മിക്കുന്ന ആപ്പുകള്‍ എല്ലാ ഇന്ത്യക്കാരും ഡൌണ്‍ലോഡ് ചെയ്യാറുണ്ടോ?? 
ഇല്ലെന്നാണ് ചില ചില ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൈനീസ് ആപ്പ് നിലവിലുണ്ടായിരുന്നകാലത്തു തന്നെ സമാനമായ പല  ഇന്ത്യന്‍ ആപ്പുകളും രാജ്യത്ത് നിലവിലുണ്ടായിരുന്നെങ്കിലും അവ ഡൌണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാന്‍ വളെരെ കുറച്ചു ഇന്ത്യക്കാര്‍ മാത്രമേ ശ്രമിച്ചിട്ടുള്ളു. രാജ്യസ്‌നേഹമെന്നു പറയുന്നത് ആപ്പ്  ഡിലീറ്റ് ചെയ്യന്നതില്‍ മാത്രമല്ല ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പുകള്‍ ഡൌണ്‍ ലോഡ് ചെയ്യുക കൂടി വേണം. എങ്കില്‍; മാത്രമേ അവ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉണര്‍വ് നല്‍കുകയുള്ളൂ. 

ഉദാഹരണത്തിന് സൂമിന് (Zoom) പകരം വന്ന  ഗോമീറ്റിംഗ്.കോം (gomeeting.com).  ഗൂഗിള്‍ ഡോട്ട് കോമിന് ബദലായി വന്ന മറ്റൊരു ഇന്ത്യന്‍ ആപ്പ് ആണ് ഡൂഡോ ഡോട്ട് ഇന്‍ ( doodo.in). ഇത് നമ്മുടെ പ്രൈവസി പൂര്‍ണമായും സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെര്‍ച്ച്  എഞ്ചിന്‍ ആണ്. ഇന്ത്യയില്‍ സൈബര്‍ പ്രൈവസി ആരും അത്ര ഗൗരവമായി എടുക്കാറില്ലാത്തതിനാല്‍ ആണ് നമ്മുടെ പ്രൈവസി അല്ലെങ്കില്‍ സ്വകാര്യമായ എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ കഴിയുന്ന ഗൂഗ്ള്‍ പോലുള്ള ആപ്പുകളില്‍ മാത്രം സെര്‍ച്ച് ചെയ്യും വിധം നാം സ്വയം മാറിപ്പോകുന്നത്. 

നമ്മുടെ കമ്പ്യൂട്ടറുകളില്‍ നാം ശേഖരിക്കുന്ന വിവരങ്ങള്‍, നാം സെര്‍ച്ച് ചെയ്യുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ചോര്‍ത്തി മറ്റു ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റിംഗിനായി വില്‍ക്കുന്നത് നാം ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന് ഒരു ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഏതെങ്കിലും ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ നാം പരാതി നോക്കിയാല്‍ നിമിഷങ്ങള്‍ക്കകം നമ്മുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ അതിന്റെ പരസ്യം പോപ് അപ്പു ചെയ്യുന്നത് കാണാം. ഇത്തരം സേര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ആധാര്‍ പോലുള്ള അതീവ ജാഗ്രത ആവശ്യമുള്ള വിവരങ്ങള്‍ പോലും ചോര്‍ന്നു പോകാറുണ്ട് എന്നുള്ളതാണ് ഏറെ ജെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ വളരെയേറെ നമ്മുടെ പ്രൈവസി രഹസ്യങ്ങള്‍ ചോര്‍ന്നു പോകാറുണ്ട്. 
ആധാര്‍  വിവരം  ചോര്‍ന്നാല്‍  എന്താ കുഴപ്പം  എന്ന് പലരും ചോദിക്കുകയാണ് പതിവ് . നമ്മുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ആ വിവരങ്ങള്‍ വച്ച് ആരെങ്കിലും ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തു ലക്ഷക്കണക്കിന് രൂപ തെറ്റിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയാല്‍ നാം പോലും  അറിയാതെ നമ്മുടെ പണവും അതിനു  പിന്നാലെ ചോര്‍ന്നു പോകുന്നതും കാണാം.

യൂറോപ്പ് , അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍  സ്വകാര്യത  വളരെ പ്രാധ്യാന്യത്തോടെ കാണുന്നു അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍   പൗരന്മാരുടെ  സ്വകാര്യതയെ  മാനിച്ചുകൊണ്ട്   പല നിയമങ്ങളും  പ്രാബല്യത്തില്‍ ഉണ്ട്. ഇന്ത്യയിലും ഇത്തരം നിയമങ്ങള്‍  ഉണ്ടെങ്കിലും പലരും അതിന്റെ പ്രാധാന്യം മനസിലാക്കാതെ പോകുന്നു.

സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക