Image

അന്താരാഷ്ട്ര ചലച്ചിത്ര മേള; നിര്‍മല്‍ ബേബി വര്‍ഗീസ് മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്ര സംവിധായകന്‍

Published on 19 January, 2021
അന്താരാഷ്ട്ര ചലച്ചിത്ര മേള; നിര്‍മല്‍ ബേബി വര്‍ഗീസ് മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്ര സംവിധായകന്‍

തിരുവനന്തപുരത്ത് നടന്ന സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്‍്റ് ഇന്‍്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്‍്ററി ഹ്രസ്വ ചിത്ര സംവിധായകനുള്ള പുരസ്കാരം സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍​ഗീസിന്. തരിയോട് എന്ന ഡോക്യുമെന്‍്ററിയുടെ സംവിധാനത്തിനാണ് നിര്‍മലിന് പുരസ്കാരം ലഭിച്ചത്.


വയനാടിന്‍്റെ സ്വര്‍ണ്ണ ഖനന ചരിത്രം പറയുന്ന ഡോക്യുമെന്‍്ററി നേരത്തേ യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്സെ ഇന്‍്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ് എന്ന ചലച്ചിത്ര മേളയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മിച്ച നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് ബ്രിട്ടീഷ് സംഗീത സംവിധായകന്‍ ഒവൈന്‍ ഹോസ്‌കിന്‍സാണ്. 


എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിര്‍മല്‍ ബേബി വര്‍ഗീസ്. അഡിഷണല്‍ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി.നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ. ടി, നറേഷന്‍ റെക്കോര്‍ഡിങ്‌ ആന്‍ഡ് ഫൈനല്‍ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാല്‍ ആര്‍, സെന്‍സര്‍ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക