Image

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

മീട്ടു Published on 19 January, 2021
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കാതോർക്കുന്ന  ഈരടികൾക്ക് ഒരാളുടെ പോരാട്ടവീര്യത്തിൽ സ്വാധീനം ചെലുത്താനാകും.   കമല ഹാരിസ് നാളെ  സ്റ്റേജിൽ കാലെടുത്തുവയ്ക്കുമ്പോൾ അകമ്പടിയായുയരുന്ന മേരി ജെ ബ്ലൈജിന്റെ  'വർക് ദാറ്റ്' എന്ന സ്ത്രീശക്തിയുടെ ആപ്തഗീതം അക്ഷരാർത്ഥത്തിൽ ശ്രോതാക്കളിൽ പോരാടാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ്. 2020 തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ബൈഡൻ-ഹാരിസ് സഖ്യത്തിന് കരുത്ത് പകരാൻ ആ പാട്ടിന്റെ വരികളും വളരെയധികം  സഹായിച്ചിട്ടുണ്ട്. 

' നിങ്ങളുടെ മുടിക്ക് നീളം പോരാ, തൊലിയുടെ നിറം കണ്ടോ എന്നിങ്ങനെ കളിയാക്കുന്നവരുടെ മുൻപിൽ തല ഉയർത്തിപ്പിടിക്കൂ. കാരണം, നിങ്ങൾ അത്രമേൽ സുന്ദരിയാണ്. എന്റെ ജീവിതം വായിച്ചറിയൂ. ഞാൻ ഇതിനെ എങ്ങനെ അതിജീവിച്ചെന്ന് കാണൂ'  എന്ന് അർത്ഥം വരുന്ന ബ്ലൈജ്  പാടിയ തീം സോങ്,  വംശീയതയുടെ പേരിൽ നീറിപ്പുകയുന്ന സമൂഹത്തോട് കമലയ്ക്ക് സ്വജീവിതത്തിൽ നിന്ന് പകുത്തു നൽകാനുള്ള സന്ദേശം തന്നെയാണ്. ഏത് പ്രസംഗത്തെക്കാളും വേഗതയിൽ സംഗീതത്തിന്റെ മേമ്പൊടിയോടെ അത് അമേരിക്കൻ ജനത ഹൃദയത്തിൽ ഏറ്റുവാങ്ങി. മാതാപിതാക്കൾ കുടിയേറ്റക്കാരായതിന്റെ പേരിൽ  ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികൾക്ക് പ്രതീക്ഷയോടെ സ്വപ്നം കാണാനുള്ള ധൈര്യം അതിലൂടെ കൈവന്നു. 

കമല ഈ ഗാനം നെഞ്ചോട് ചേർക്കുന്നത് ആ വരികളിൽ അവർ തന്റെ അമ്മയുടെ നിഴൽ കാണുന്നതിനാലാകാം. ശ്യാമള ഗോപാലൻ  അമേരിക്ക പോലെ  അപരിചിതമായൊരു രാജ്യത്ത് വന്നപ്പോൾ നേരിട്ട അനുഭവങ്ങളിലൂടെയാകും മനസ്സ് സഞ്ചരിക്കുക. സ്‌കോളർഷിപ്പ് നേടുകയും  ജീവിതം പാതിവഴിയിൽ നിന്നനേരത്തും കാൻസർ ഗവേഷണം നടത്തി, രണ്ടു പെണ്മക്കളുമായി
നിശ്ചയ ദാർഢ്യത്തോടെ മുന്നേറിയ അമ്മയുടെ മുഖം തന്നെയാണ് പാടുന്ന പെൺസ്വരത്തിൽ കമല കണ്ടെടുക്കുന്നത്.

' അവരെന്ത്‌ പറയുമെന്ന് നോക്കാതെ, ചെയ്യാനുള്ള ജോലി ചെയ്തുതീർക്കൂ. എല്ലാം ശരിയാകും' എന്നുള്ള വരികൾ ജീവിതത്തിലുടനീളം അമ്മ പകർന്ന പാഠം തന്നെയാണ് കമലയ്ക്ക്. 

'സഹോദരി മായയെയും എന്നെയും വിദ്യാഭ്യാസത്തിന്റെയും പരിശ്രമത്തിന്റെയും പ്രാധാന്യവും ശരിയേത് തെറ്റേത് എന്നെങ്ങനെ തിരിച്ചറിയാമെന്നും പറഞ്ഞുതന്നാണ്  അമ്മ വളർത്തിയത്. നിങ്ങൾ ആരാണെന്ന് മറ്റുള്ളവരല്ല നിങ്ങളാണ് പറയേണ്ടതെന്ന് പഠിപ്പിച്ചതും അമ്മയാണ്. സ്വപ്നം- കാണേണ്ടത് മാത്രമല്ല; പ്രവർത്തിക്കേണ്ടത് കൂടിയാണെന്ന അവരുടെ വാക്കുകളാണ് എന്നെ പ്രസിഡന്റായി മത്സരിക്കാൻ മാത്രം കരുത്തയാക്കിയത്. ' കമല ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്ന വാക്കുകളാണിത്.  

ഫണ്ടിന്റെ അഭാവത്തിൽ പ്രസിഡന്റെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ കഴിയാതെ നിന്നപ്പോളാണ്  റണ്ണിങ് മേയ്റ്റായി ബൈഡന്റെ ക്ഷണം കമലയ്ക്ക് ലഭിക്കുന്നത്. 

വീണ്ടും ഊർജ്ജം നിറയ്ക്കുന്ന സംഗീതത്തിന് ഹൃദ്യതന്ത്രികൾ ശ്രുതിചേർത്തു.

ഒരു നാൾ രാജ്ഞിയായി തീരാനാണ്  നിന്റെ ഓട്ടപ്പാച്ചിൽ എന്ന് ബ്ലൈജ്  പാടുമ്പോൾ നിസാരയായ പെൺകുട്ടിയുടെ സ്വപ്നങ്ങളുടെ ചിറകിലേറി  നിശ്ചയദാർഢ്യം കൈമുതലാക്കി  വൈസ് പ്രസിഡന്റ് എന്ന കസേര വരെ എത്തിനിൽക്കുന്ന  കമല ഹാരിസിന്റെ മുഖമാകും ഇനി തെളിയുക. 

ഏറെ സഞ്ചരിച്ച് കമല എത്തിയത്  ഇവിടെ...

ഓക്‌ലാൻഡ് , കാലിഫോർണിയ ; അർബാന ഷാമ്പെയിൻ, ഇല്ലിനോയി; ബെർക്കലെ, ക്യബക്ക്, കാനഡ; വാഷിംഗ്ടൺ ,ഡി സി, വീണ്ടും കാലിഫോർണിയ. ഒടുവിൽ ഇതാ വൈറ്റ് ഹൗസിൽ.

കമല ഹാരിസിന്റെ സഞ്ചാരപഥം ഒറ്റവാക്യത്തിൽ ഇങ്ങനെ ഒതുക്കി പറയാം.  എന്നാൽ, രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ കാര്യാലയത്തിനുള്ളിൽ തന്റേതായ ഇടം സ്വന്തമാക്കാൻ കമല യഥാർത്ഥത്തിൽ സഞ്ചരിച്ച വഴികൾ വളരെ നീണ്ടതാണ്; വിജയത്തിന് കുറുക്കുവഴികൾ ഇല്ലല്ലോ!

' എനിക്കന്ന്  12 വയസ്സ്. ഫെബ്രുവരി മാസത്തിൽ സൂര്യൻ കത്തിനിൽക്കുന്ന കാലിഫോർണിയയിൽ നിന്ന് 12 അടിയോളം മഞ്ഞു മൂടിക്കിടന്ന, ആളുകൾ  ഫ്രഞ്ച് സംസാരിക്കുന്ന നഗരത്തിലേക്കുള്ള കൂടുമാറ്റം എന്നെ അസ്വസ്ഥയാക്കി.' 'ദി ട്രൂത്ത്സ്   വി ഹോൾഡ്' എന്ന ഓര്‍മ്മക്കുറിപ്പിൽ കമല പങ്കുവച്ച അനുഭവമാണിത്.

പഠനത്തിന്റെ ഭാഗമായാണ് കമലയുടെ പിതാവ് ഹാരിസും അമ്മ ശ്യാമളയും രണ്ടു ദിക്കുകളിൽ നിന്ന് അമേരിക്കയിൽ എത്തിച്ചേർന്നത്. ശ്യാമള ഗോപാലനെന്ന ദക്ഷിണേന്ത്യക്കാരി 19 വയസ്സിൽ താൻ ഇതുവരെ കേൾക്കാത്ത യൂണിവേഴ്സിറ്റിയിൽ 1958 ലാണ് പഠിക്കാൻ എത്തുന്നത്. ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് ഒരു പതിറ്റാണ്ട് കഷ്ടിച്ച് തികഞ്ഞ സമയം. ജമൈക്കനായ പിതാവ് ഡൊണാൾഡ് ഹാരിസ് 1960 ലാണ് അമേരിക്കയിൽ എത്തിയത്.1961 ൽ ഇരുവരും കണ്ടുമുട്ടി. പോരാട്ട വീര്യമാണ് അവരെ തമ്മിൽ  അടുപ്പിച്ചത്. അറുപതുകളിൽ പൗരാവകാശ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും ഒരുമിച്ച് പോരാടുകയും ചെയ്ത്  പ്രണയത്തിലായി. തുടർന്ന് 1963 ൽ  വിവാഹിതരായി. 

' കുഞ്ഞു നാളിലെ പച്ചപിടിച്ചു നിൽക്കുന്ന ഓർമ്മ മേയ്ഫ്‌ളവർ ട്രക്കിൽ നടത്തിയ യാത്രകളുമായി  ബന്ധപ്പെട്ടാണ്. ഞങ്ങൾ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്- ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടേയിരുന്നു' 2019 ൽ ഒരു അഭിമുഖത്തിനിടയിൽ കമല പറഞ്ഞു.

(മേയ്ഫ്‌ളവർ അമേരിക്കയിൽ സഞ്ചാര മേഖലയിൽ മികച്ച സേവനം നടത്തുന്ന കമ്പനികളിൽ ഒന്നാണ്. യു എസിനുള്ളിലും പുറത്തേക്കും അവർ യാത്രാസൗകര്യം ഒരുക്കും.) 

 ജനുവരി 20, 2021 ന്  കമല നടത്തുന്ന കാൽവയ്‌പ്പ് , അറുപത് വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലെ മദ്രാസിൽ  നിന്ന് (ഇപ്പോൾ ചെന്നൈ) ശ്യാമളയും ജമൈക്കയിലെ ബ്രൗൺസ് ടൗണിൽ നിന്ന് ഡോണൽഡ് ഹാരിസും  നടത്തിയ ധീരമായ യാത്രയ്ക്കുള്ള ആത്യന്തിക ബഹുമതിയാണ്.

ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക