Image

'വിസ്മയരാവുമായി' സീ കേരളം കുടുംബം ഈ റിപ്പബ്ലിക് ദിനത്തില്‍; യൂത്ത് സെന്‍സേഷന്‍ ഉണ്ണി മുകുന്ദന്‍ മുഖ്യാഥിതി

ആദര്‍ശ് ചന്ദ്രന്‍ Published on 19 January, 2021
 'വിസ്മയരാവുമായി' സീ കേരളം കുടുംബം ഈ റിപ്പബ്ലിക് ദിനത്തില്‍; യൂത്ത് സെന്‍സേഷന്‍ ഉണ്ണി മുകുന്ദന്‍ മുഖ്യാഥിതി
കൊച്ചി:  ജീവിതഗന്ധിയായ സീരിയലുകളും മികവുറ്റ ഷോകളുമൊക്കെയായി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സീ  കേരളം ഈ റിപ്പബ്ലിക് ദിനത്തില്‍ മറ്റൊരു ദൃശ്യവിരുന്നുമായി പ്രേക്ഷകരിലേക്ക്. സിനിമ- ടെലിവിഷന്‍ രംഗത്തെ മിന്നും താരങ്ങള്‍ അണിനിരക്കുന്ന 'വിസ്മയരാവ്' മെഗാ ഷോ,ജനുവരി 26 ന് വൈകുന്നേരം 6 മണി മുതല്‍ സംപ്രേഷണം ചെയ്യും.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളായ ഉണ്ണി മുകുന്ദന്‍ ഈ ഷോയുടെ മുഖ്യാതിഥിയാകും. റിയാലിറ്റി ഷോ താരങ്ങളായ ഗോവിന്ദ് പദ്മസൂര്യ, ദിവ്യ പിള്ള, ജീവ ജോസഫ്, അപര്‍ണ തോമസ്, രാജ് കലേഷ്, ആര്‍ജെ മാത്തുക്കുട്ടി എന്നിവരുടെ പ്രകടനങ്ങളോടെയാണ് സീ കേരളം കുടുംബം മുഴുവന്‍ ഈ വേദിയില്‍ ഒന്നിച്ചെത്തുന്നു. സീരിയല്‍ അഭിനേതാക്കളായ മൃദുല വിജയ്, അരുണ്‍ രാഘവന്‍, ഷിജു, സുസ്മിത, കൃഷ്ണപ്രിയ, സജേഷ്, നീനു, നിയാസ്, മീര തുടങ്ങിയവര്‍ ഈ ഷോയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

ഷോയുടെ മറ്റൊരു പ്രത്യേകത, പ്രേക്ഷകരുടെ പ്രിയപ്പെട്ട സ രി ഗ മ പ ഫൈനലിസ്റ്റുകളും പിന്നണി ഗായകരുമായ ശ്വേത  അശോക്, ലിബിന്‍ സ്‌കറിയ, ശ്രീജിഷ്, അക്ബര്‍, ജാസിം എന്നിവരെ അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ്.

Promo Link: https://fb.watch/36tjI4LuAr/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക