Image

കെ.വി. തോമസിന് പാര്‍ട്ടിയില്‍ പ്രത്യേക പദവികളൊന്നും നല്‍കേണ്ടതില്ലെന്ന നിലപാടുമായി ഹൈക്കമാന്‍ഡ്

Published on 19 January, 2021
കെ.വി. തോമസിന് പാര്‍ട്ടിയില്‍ പ്രത്യേക പദവികളൊന്നും നല്‍കേണ്ടതില്ലെന്ന നിലപാടുമായി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കെ.വി. തോമസിന് പാര്‍ട്ടിയില്‍ പ്രത്യേക പദവികളൊന്നും നല്‍കേണ്ടതില്ലെന്ന നിലപാടുമായി ഹൈക്കമാന്‍ഡ്. 


കെ.വി. തോമസിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതും ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന റിപ്പോട്ടും സമര്‍പ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് നടപടി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.വി. തോമസ് കെ.പി.സി.സി.യുമായി തര്‍ക്കവും വിലപേശലുമുണ്ടായാല്‍ അതിനു വഴങ്ങേണ്ടതില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ധേശിച്ചിട്ടുണ്ട്.


കെ.വി. തോമസിന്റെ അടുത്തകാല പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. 


അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നാരോപിച്ച്‌ പരസ്യമായി കെ.വി. തോമസ് കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നതാണ് ഇതിനു കാരണം.കോണ്‍ഗ്രസില്‍ തോമസിനെതിരെ പോര് ശക്തമായപ്പോള്‍ യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു എന്ന പ്രചാരണവും ശക്തമായിരുന്നു. ഇതിനെതിരെ കെ.വി. തോമസ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല. 


എല്‍.ഡി.എഫ്. ലക്ഷ്യംവെയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പിന്നീട് അറിയിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സംസ്ഥാന നേതൃത്വത്തില്‍ നിന്നും അകന്നു നിന്നപ്പോഴൊക്കെ എ.ഐ.സി.സി.യോടും നേതൃത്വത്തോടും അദ്ദേഹം വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ കേന്ദ്ര നേതൃത്വവും തോമസിനെതിരെ വിമര്‍ശനാത്മക നിലപാടാണ് സ്വികരിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക