Image

കെ.പി.സി.സി പ്രസിഡന്റാകാന്‍ ആരുടെ മുന്നിലും കൈനീട്ടില്ല ; കെ.സുധാകരന്‍

Published on 19 January, 2021
കെ.പി.സി.സി പ്രസിഡന്റാകാന്‍ ആരുടെ മുന്നിലും കൈനീട്ടില്ല ; കെ.സുധാകരന്‍

കണ്ണൂര്‍ : കെപിസിസി പ്രസിഡന്റാകാന്‍ ആര്‍ത്തിപ്പണ്ടാരമായി ആരുടെ മുന്നിലും താന്‍ കൈനീട്ടില്ലെന്ന് കെ.സുധാകരന്‍ എംപി. ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.


മുല്ലപ്പള്ളി മത്സരിക്കുമ്ബോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിവ് വരുമെന്നും അത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ സ്‌നേഹിക്കുന്ന, ജനമനസില്‍ ജീവിക്കുന്ന ഒരു നേതാവിന്റെ കീഴില്‍ ഒരു കമ്മിറ്റി ഉണ്ടാക്കി, പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Join WhatsApp News
ബിജെപി -നാടിനു ആപത്താണ് 2021-01-19 12:27:22
ബി ജെ പി മത്സരിക്കുന്നിടത്തു; ത്രികോണ മത്സരം ഒഴിവാക്കുക. LDF & UDF ധാരണയിൽ എത്തി ഒരു പൊതു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക. LDF നു വിജയ സാദ്യത ഉള്ളിടത്തു യുഡിഫ്; LDF നെ പിന്തുണക്കുക, അതുപോലെ UDF നു വിജയ സാദ്യത ഉള്ളിടത്തു LDF; UDF നെ പിന്തുണക്കുക. ബിജെപി -നാടിനു ആപത്താണ്. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക