Image

ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പുതുവത്സരാഘോഷം

അനില്‍ ആറന്മുള Published on 19 January, 2021
ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പുതുവത്സരാഘോഷം
ഹ്യൂസ്റ്റണ്‍: ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പുതുവത്സരം ആഘോഷിച്ചു. കൊറോണ ഭീതിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പോയ കഴിഞ്ഞ വര്‍ഷത്തിന്റെ ഓര്‍മകളില്‍ നിന്ന് ഒരു മോചനം എല്ലാവര്ക്കും ആവശ്യമാണെന്നും അതിനാലാണ് സാധാരണ നിലയിലേക്കു എത്തിയില്ലെങ്കില്‍ കൂടി ഇപ്പോള്‍ ഒരു കൂട്ടായ്മയ്ക്ക് പ്രസ് ക്ലബ് തുനിഞ്ഞതെന്നും ചാപ്റ്റര്‍ പ്രസിഡെന്റ് ശങ്കരന്‍കുട്ടി പിള്ള തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.  

മിസോറി സിറ്റിയിലെ തനിമ റെസ്റ്റാറ്റാന്റില്‍ കൂടിയ സമ്മേളനത്തില്‍ പുതിയ പ്രസിഡണ്ട് ശ്രി ബിജു കിഴക്കേകൂറ്റ് വീഡിയോ കോണ്‍ഫ്രന്‍സ് വഴി അംഗങ്ങളെ അഭിസംബോധന ചെയ്തു. ഈ വര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന ദ്വൈവാര്‍ഷിക കോണ്‍ഫ്രന്‍സ് പുതുമകള്‍ നിറഞ്ഞതായിരിക്കുമെന്നും മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അറിവും ഉത്തേജനവും പകരുന്നതായിരിക്കുമെന്നും അതിന്റെ വിജയത്തിനായി എല്ലാവരും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെ അഭിമാനമായ മാധ്യമ ശ്രീ, മാധ്യമ രത്‌ന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്ന പക്ഷം അവാര്‍ഡ് ദാനത്തിനു ഹ്യൂസ്റ്റണ്‍ വേദിയാകുന്നതായിരിക്കും എന്നും ബിജു പറഞ്ഞു,. 

മുന്‍ പ്രസിഡന്റ്മാരായ അനില്‍ ആറന്മുള, ജോയ് തുമ്പമണ്‍ ചാപ്റ്റര്‍ സെക്രെട്ടറി ഫിന്നി രാജു, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് തെക്കേമല, ജോര്‍ജ് പോള്‍, കോര്‍ഡിനേറ്റര്‍ ജിജു കുളങ്ങര,ട്രെഷറര്‍ മോട്ടി മാത്യു, ജോ. സെക്രട്ടറി വിജു വര്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. 

ഹ്യൂസ്റ്റണ്‍ ചാപ്റ്ററിലെ പുതിയ അംഗമായ 'നേര്‍കാഴ്ച' മാനേജിങ് ഡയറക്ടര്‍ ശ്രീ സൈമണ്‍ വാളാച്ചേരില്‍ന് അംഗങ്ങള്‍ സ്വാഗതം ചെയ്തു. 

ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പുതുവത്സരാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക