image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

നിങ്ങൾ നല്ല കേൾവിക്കാരാകൂ.. മക്കളെ ചേർത്ത് പിടിക്കൂ (സിനു കൃഷ്ണൻ)

kazhchapadu 19-Jan-2021
kazhchapadu 19-Jan-2021
Share
image
മതം, ജാതി, നിറം, കുലം എന്നിവ മാത്രമല്ല., എന്തിൻ്റെ പേരിൽ ആയാലും മനുഷ്യരെ വേർ തിരിച്ചു കാണുന്ന ഒന്നിനോടും യാതൊരു ബഹുമാനവും ഇല്ലാത്ത ഒരാൾ ആണ്. വേർ തിരിവുകളോളം എന്നെ അസ്വസ്ഥയാക്കുന്ന മറ്റൊന്നില്ല. മൂന്ന് മക്കളെ വളർത്തുന്നുണ്ട്. മൂന്ന് പേരിലും മതം അടിച്ചേൽപ്പിച്ചിട്ടില്ല. ചെയ്യുകയും ഇല്ല. അവർക്ക് വേണ്ട spiritual directions കൊടുക്കാറുണ്ട്. അറിവുള്ളത് പോലെ, അല്ലെങ്കിൽ, അറിയാവുന്നവരെ കൊണ്ട്. My spirituality mainly come from Hinduism. അത് ഞാൻ ജനിച്ചു വീണ സംസ്കാരം അതായത് കൊണ്ട് മാത്രം ആണ്. എന്ന് കരുതി, പ്രാർത്ഥന എന്നത് ഏതു സമുദായത്തിൻ്റെത് ആണെങ്കിലും അവർക്കൊപ്പം കണ്ണടച്ച് നിന്ന് ഈശ്വരനെ വിചാരിക്കാൻ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. I strongly believe that there exists something so powerful, which is above, beyond and within me. And that power, trust me guys, has no religion, caste or creed.
ഇത്രയും എഴുതിയത്, ഈ എഴുത്ത് കാണുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും "ഓ, നിങൾ ഒരു ഹിന്ദു അല്ലേ? നിങൾ ഇങ്ങനെയേ എഴുതൂ" എന്ന് പറഞ്ഞേക്കാം.  ഹൈന്ദവ രീതികൾ കുറെ അറിയാവുന്നത് കൊണ്ടാണ് ഈ എഴുത്ത്. അത്രേ ഉള്ളൂ .

വിഷയത്തിലേക്ക്...... 

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല സ്ത്രീ പക്ഷേ സിനിമ, ധാപ്പട് ആണ്. അതിലെ ഓരോ sentences ഉം, ഓരോ സീൻസും എത്ര impartial and to the point ആണ്. A very focussed movie challenging the so called "so what?" aspects of the expected women culture.(Especially of Indian women)
ഇനി നമുക്ക് The great Indian Kitchen ലേക്കു വരാം.
ആദ്യ ഭാഗത്ത്, നായികയുടെ വീട്, സാഹചര്യം, അവരെ കല്യാണം കഴിച്ചു വിടുന്ന വീട്, ചെന്ന് കയറുന്ന വീട്ടിലെ അടുക്കള ഇത്രയും കണ്ടപ്പോഴേ  തോന്നി , ഈ പെണ്ണിൻ്റെ വീട്ടുകാർ എന്താ, ഇതൊന്നും നോക്കാതെയാണോ ഈ കുട്ടിയെ കെട്ടിച്ചു വിടുന്നത് എന്ന്!! അവിടെ തന്നെ ഒരു നല്ല പൊരുത്തക്കേട് അനുഭവപ്പെട്ടു.
വലിയ തറവാട്, വിദ്യാഭ്യാസം ഉള്ള ആളുകൾ. അവിടെയാണ് food waste ചവച്ചരച്ച് കഴിക്കുന്ന മേശയിലേക്ക് വലിച്ചെറിയുന്നത് കാണിക്കുന്നത്. അതും നിത്യേന!! ഒരു ദിവസം പോലും ഒരു പാത്രം വച്ചിട്ട്, "ദാ, waste ഇതിലേക്ക് ഇട്ടോളൂ ട്ടോ..." എന്ന് പറയാൻ, അവിടുള്ള അമ്മയാകട്ടെ, ചെന്ന് കയറിയ സ്ത്രീ ആകട്ടെ, ശ്രമിക്കുന്നതും ഇല്ല. അതെന്താണ്??!

വിരുന്നു ചെല്ലുന്ന വീടും ബീഫും:
എന്തിനായിരുന്നു അങ്ങനെ ഒരു scene? ഈ ഒരു സിനിമയിൽ, ആ സീനിൻ്റെ relevance എന്താണ്? കേരളത്തിൽ ഈ "beef" ഇത്ര വലിയ സംഭവം ആണോ? ബീഫ് നിർബന്ധമായും ഒഴിവാക്കുന്ന എത്ര കുടുംബങ്ങൾ ഉണ്ട്, കേരള "ഹൈന്ദവ" സമൂഹത്തിൽ? ഇനി ഉണ്ടെങ്കിൽ തന്നെ, അത് അവരെ മാത്രം ബാധിക്കുന്ന ഒന്ന് ആകുന്നിടത്തോളം, അതെങ്ങനെ ഒരു അനാചാരമാകും? മുസ്ലിം മത വിഭാഗത്തിൽ പോർക് അനുവദനീയമല്ല. അത് അവരുടെ വിശ്വാസം ആണെങ്കിൽ അത് respect ചെയ്യേണ്ടതല്ലേ? അതും വിടൂ, വിവാഹം കഴിഞ്ഞു വിരുന്നിനു പോകുന്ന വേളയിൽ, ഏതു ഹൈന്ദവ കുടുംബങ്ങളിൽ ആണ്, "കപ്പയും ബീഫും" കൊടുത്ത് കണ്ടിട്ടുള്ളത്?? എപ്പോൾ പിന്നെ, ഇടയ്ക്ക് ചേർത്ത് വച്ച ഈ രംഗം കൊണ്ട്, എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല.

ആർത്തവം :
ആർത്തവ കാലത്ത് മറപ്പുരകൾ ഉണ്ടായിരുന്നു എന്നും, അവിടെയെ താമസിക്കാൻ പാടുണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അടുക്കളയിൽ പോയിട്ട് വീടുകളിൽ പോലും പല മുറികളിലും കയറാൻ പാടില്ലായിരുന്നുവത്രെ. ഇന്നും അങ്ങനെയുള്ള കുടുംബങ്ങൾ കാണും. ഇത് എഴുതാൻ കാരണം, സിനിമകൾ കണ്ട്, എല്ലാ ഹൈന്ദവ കുടുംബങ്ങളിലും ഇങ്ങനെയൊക്കെയാണ് എന്ന് കരുതുന്നവർ ഉണ്ട്. അതൊന്നു തിരുത്താൻ കൂടിയാണ്. ജനിച്ച വീട്ടിലോ, തറവാടുകളിലോ, ചെന്ന് കയറിയ വീട്ടിലോ ഇത് പോലെ യാതൊരു പ്രശ്നങ്ങളും അനുഭവിക്കാത്ത ഒരാളാണ് ഞാൻ. ഇത് പോലുള്ള അനാചാരങ്ങൾ, ഇന്നും നില നിൽക്കുമ്പോഴും, ഇത് അത്ര സാധാരണം അല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.

നായകൻ, നായിക:
സെൽഫ് respect ഉള്ള നായിക, ഈഗോയിൽ വാർത്തെടുത്ത ഒരു നായകൻ. അദ്ദേഹത്തിന് വേണ്ടത് ഒരു ഭാര്യയെ അല്ല, വീട്ടു കാര്യങ്ങൾ  നോക്കാനും, അദ്ദേഹത്തിൻ്റെ physical needs സംതൃപ്തിപ്പെടുത്താനും ഒരു ആൾ, അത് മാത്രമാണ്. സ്നേഹം ബഹുമാനം എന്നതൊന്നും ആ നായകനിൽ (അവരെ പോലെ ഉള്ള ഏറെ മനുഷ്യരിൽ) പൊടി പോലും പ്രതീക്ഷിക്കേണ്ട. ഒരു ഭർത്താവ് എന്ന രീതിയിൽ വളരാത്ത, തൻ്റെ responsibilities മനസ്സിലാക്കാത്ത,  മനസ്സിലായാൽ പോലും വേണ്ടിടത്ത്, വേണ്ട പോലെ പ്രതികരിക്കാൻ അറിയാത്ത, വെറുതേ..... ഒച്ചയിട്ട് തൻ്റെ കഴിവ് കേടുകൾ മറയ്ക്കാൻ ശ്രമിക്കുന്ന ഒരുപാട് പേരിൽ, ഒരാൾ മാത്രമാണ് അയാള്. അത് കൊണ്ടാണല്ലോ ഒരു "manners" correction പോലും അദ്ദേഹത്തിന് താങ്ങാൻ ആകാതെ പോകുന്നത്.  അവിടെ, കുടുംബ സമാധാനം ഓർത്ത് "sorry" പറയുമ്പോഴും, മനസ്സ് കൊണ്ട് ഒരിറ്റു പോലും നായികയുടെ മുറിവ് ഉണങ്ങിയിട്ടില്ല. താൻ ചെയ്യുന്ന ഓരോ ശരികളെ കുറിച്ചും അവർക്ക് നല്ല ബോധം ഉണ്ട്. എന്നിട്ടും, ഒരു മണ്ഡല കാലവും, കെട്ട് നിറ ദിനവും വേണ്ടി വന്നു അവർക്ക് പ്രതികരിക്കാൻ. അതും, ചെളി വാരി എറിഞ്ഞ്.നേർക്ക് കൈ പൊക്കി വരുമ്പോൾ ചെളി വാരി ഏറിയുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷേ, കെട്ട് നിറ പോലെ, ഭക്തി സാന്ദ്രമായ ഒരു ദിനത്തിൽ, മറ്റ് പ്രകോപനങ്ങൾ ഒന്നും ഇല്ലാതെ, അങ്ങനെ ഒരു പ്രതികരണം ഒഴിവാക്കാമായിരുന്നു. (സത്യത്തിൽ ഈ സിനിമയിലെ ഏറ്റവും വലിയ issue അടുക്കളയൊന്നും അല്ല. വ്യക്തിത്വം ഉള്ള ഒരു പെണ്ണും, അതില്ലാത്ത ഒരു ഭർത്താവും, അവരുടെ ഇടയിൽ  തീരെ ഇല്ലാത്ത ഒരു chemistry യും ആണ്.)

ചെഗുവേര:
സ്വയം തിരിച്ചറിഞ്ഞ നായിക, സർവ സ്വതന്ത്രയായി നടന്നു നീങ്ങവേ, ദാ വരുന്നു, ഒരു waiting shed. പിന്നെ ചെഗുവേര ചേട്ടൻ. എന്തായിരിക്കും അതിൻ്റെ significance ?"പ്രതികരണം, സ്വാതന്ത്ര്യം"....അങ്ങനെ എന്തെങ്കിലും ആയിരിക്കുമോ? ആണെങ്കിൽ, ചെഗുവേര ഒന്നും influence ചെയ്യാതെ തന്നെ, ശബരിമല ഒരു issue ആകുന്നതിനും മുൻപേ, തെറ്റ് കണ്ടാൽ തെറ്റാണ് എന്നും, തെറ്റ് ചെയ്താൽ തെറ്റ് ചെയ്തു, എന്നും, പറയാൻ ധൈര്യമുള്ള എന്നെ പോലുള്ള എത്രയോ പെൺകുട്ടികൾ ഉള്ള നാടാണ് നമ്മുടേത്. ഞാൻ പറയുന്നത് ശരി എന്ന് തോന്നിയാൽ പിന്നെ ഒരു "sorry" ക്കും പോകാറില്ല, ആരോടും.!! പറയുമ്പോൾ, മറ്റൊരാളെ hurt ചെയ്യരുത് എന്ന്, പറ്റുന്നത്ര ശ്രദ്ധിക്കാറുണ്ട്, എന്ന് മാത്രം. അത് സ്വന്തം വീട്ടിൽ ആയാലും, ചെന്ന് കയറിയിടത്ത് ആയാലും. തെറ്റ് ചെയ്താൽ മാപ്പ് പറയാനും, ഹം കോ തീരെ മടി നഹി ഹെ!!

ശബരിമല, കലാപം, ആർത്തവം:
ശബരിമല, ആർത്തവം എന്നത് ഒരു വലിയ subject ആണ്. അത് എഴുതി തുടങ്ങിയാൽ ഇവിടെയൊന്നും നിൽക്കില്ല. ഞാൻ അതിലേക്കു കടക്കുന്നില്ല. പക്ഷേ ഈ സിനിമയിൽ അതിൻ്റെ significance എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായിട്ടില്ല. അത് പോലെ, കുറച്ചു കലാപകാരികൾ ഒരു സ്കൂട്ടർ കത്തിക്കുന്ന രംഗം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് നിങ്ങളോട് ഞാൻ പറഞ്ഞു താരേണ്ടതില്ലല്ലോ. എല്ലാ മത വാദികളും വിശ്വാസികൾ ആണ്, എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്? എങ്കിൽ ഭക്തരെ കൊണ്ട് ഭൂമി നിറഞ്ഞു തുളുമ്പിയെനെ.!! മതം ഒരു വികാരമാണ് പലർക്കും. നിങ്ങൾ history എടുത്ത് നോക്കൂ, എല്ലാ മതങ്ങളുടെയും. ഏറ്റവും കൂടുതൽ രക്ത ചൊരിച്ചിൽ നടന്നിട്ടുള്ളത് എന്തിൻ്റെ പേരിൽ ആണ്, എന്നുള്ളത് നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും.
ആർത്തവത്തിൻ്റെ പേരിൽ ഒരിടത്ത് നിന്നും ഞാൻ മാറി നിൽക്കാറില്ല. സത്യത്തിൽ ആ ദിനങ്ങളിലെ ക്ഷീണം കൊണ്ട്, ഒന്നും ചെയ്യാൻ തോന്നാറില്ല, എങ്കിൽ പോലും. ആകെ പോകാതെ ഇരിക്കുന്നത് അമ്പലങ്ങളിൽ ആണ്. അത്, ഞാൻ അവിടെ കയറിയാൽ ദൈവം എന്നോട് പിണങ്ങും എന്ന് കരുതിയോ, എനിക്ക് എന്തെങ്കിലും സംഭവിക്കും എന്ന് കരുതിയോ അല്ല. അങ്ങനെ ഒരു നിയമം അമ്പലങ്ങൾക്ക് ഉണ്ടെങ്കിൽ, ഞാൻ അതിനെ respect ചെയ്യുന്നു എന്ന് മാത്രമേ ഉള്ളൂ. എനിക്ക് പ്രാർത്ഥിക്കാൻ അമ്പലത്തിൽ പോകണം എന്നില്ല.!!
ആർത്തവത്തിൻ്റെ പേരിൽ പണിക്ക് പോകാത്ത ചേച്ചിമാർ ഉണ്ട്, എന്നൊക്കെ അറിയുന്നത് ഈ സിനിമ കണ്ടപ്പോൾ ആണ്. "പൊളി"!! അല്ലാതെന്ത്?

അടുക്കള: കൊള്ളാം. Typical അടുക്കള തന്നെ. സ്വന്തം വീട്ടിലോ, തറവാട്ടിലോ കാണാത്തത്ര cooking and അടുക്കള ഞാൻ കാണുന്നത് ചെന്ന് കയറിയ വീട്ടിൽ ആണ്. എൻ്റമ്മേ!! പാചകം ന്ന് പറഞാൽ, പാചകം. അതിനു വേണ്ടി മാത്രം ജീവിക്കുന്ന അമ്മ, ഏറെ ജോലികൾ ഉള്ളപ്പോഴും, രാവിലെ എഴുന്നേറ്റ്, പാചകത്തിന് കൂടി, പിന്നെ ജോലിക്ക് പോകുന്ന ചേച്ചി. അടുക്കള ഭാഗത്തേക്ക് നോക്കാതെ, കൃത്യ സമയങ്ങളിൽ, ഭക്ഷണത്തിനായി മാത്രം, ഡൈനിങ് ടേബിളിൽ എത്തുന്ന അച്ഛനും, മൂന്ന് ആൺ മക്കളും. സത്യം പറയാമല്ലോ, എല്ലാവരെയും കൂടി എടുത്ത് കിണറ്റില് ഇടാൻ തോന്നും., എനിക്കവിടെ ഒരു ജോലിയും ഇല്ലാതെ ഇരുന്നിട്ട് കൂടി. അവിടെ പക്ഷേ വ്യത്യാസം ഉണ്ട്. അമ്മ ഹൗസ് wife ആണ്. അമ്മയുടെ ഏറ്റവും വലിയ സന്തോഷം ആണ് cooking, അന്നും ഇന്നും. പിന്നെ സഹായത്തിന് ആളും ഉണ്ട്. എങ്കിലും, ഉപയോഗിച്ച തുണികൾ പോലും സ്വന്തമായിട്ട് കഴുകാത്ത, കഴിച്ച പാത്രം പോലും കഴുകാത്ത പ്രവൃത്തികൾ എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിട്ടുള്ളത്. "എല്ലാം എൻ്റെ തെറ്റാ മോളെ, ഞാൻ അവരെ ഒന്നും പഠിപ്പിപ്പിച്ചില്ല...." എന്ന് അമ്മ ഇടയ്ക്കിടക്ക് പറയും. ആ അമ്മയുടെ രണ്ടു മക്കൾ ഇവിടെ UK യില് ഉണ്ട് ഇപ്പൊൾ. രണ്ടാളും well trained.!! ( ഇന്നും ഇവിടെ വരുമ്പോൾ, മൂന്ന് മക്കളെയും വച്ച് സ്വന്തം മകൾ കഷ്ടപ്പെടുമ്പോൾ അല്ല, മരുമകൻ അടുക്കളയിൽ കയറുമ്പോൾ ആണ് എൻ്റെ അമ്മയ്ക്ക് പൊള്ളുക. കാരണം "ആണുങ്ങൾ" അല്ലേ! "അവർ അടുക്കയിൽ!! ഹയ്യോ!! എൻ്റെ അച്ഛൻ അങ്ങനെ അല്ലായിരുന്നു എന്നോർക്കണം. എന്നിട്ടും.!! 

 സ്ത്രീകളെ....തിരുത്തലുകൾ തുടങ്ങേണ്ടത് നിങ്ങളിൽ നിന്നും തന്നെയാണ്.)
അതേ അമ്മമാരെ, ഇത് നിങ്ങളുടെ തന്നെ തെറ്റാണ്. നിങ്ങളുടെ ഭർത്താക്കന്മാരെ എങ്ങനെ വേണമെങ്കിലും "വളർത്തി"ക്കോളൂ, പക്ഷേ ആൺ മക്കളെ, ....ജീവിക്കാൻ പ്രാപ്തരാക്കി വളർത്തുക. കാരണം, അവരുടെ കൂടെ ജീവിക്കേണ്ടി വരുന്നത് മറ്റു പെൺകുട്ടികൾ ആണല്ലോ. വല്ലവരും ഉത്തരവാദിത്വത്തോടെ വളർത്തി വിട്ട പെൺകുട്ടികൾ, നിങൾ വളർത്തി വിട്ട ആൺ മക്കളെ "വീണ്ടും വളർത്തണം" എന്ന അവസ്ഥയിലേക്ക്, അവരെ ചെറുതാക്കി കളയരുത്. 

ആകെ മൊത്തം പറഞാൽ സിനിമയുടെ ഉദ്ദേശ ശുദ്ധിയൽ നല്ല സംശയം ഉണ്ട് വാര്യരെ!! അടുക്കള ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിൽ, ഇടയ്ക്കുള്ള ഒരുപാട് കുത്തി തിരുകലുകൾ   ഉപേക്ഷിച്ച്, അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന പ്രമേയം ഇതിലും ഭംഗിയായി അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി.
കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം ആർത്തവം അല്ല. അതിൽ ഉപരി, ദൈനം ദിനം, ചിലപ്പോൾ തിരിച്ചറിയാത്തത്ര അസമത്വം അവർ അനുഭവിക്കുന്നുണ്ട്. വാക്കാലും, നോക്കാലും, പ്രവർത്തിയാലും. Trust me.
ഒന്ന് കൂടി: വീണ്ടും അമ്മമാരോടാണ്: കല്യാണം കഴിപ്പിച്ചു വിട്ട പെൺ മക്കൾ, പരാതി പറയുമ്പോൾ, അത് കേൾക്കാൻ നിങ്ങൾ  തയ്യാറായില്ലെങ്കിൽ, പിന്നെ ആരാണ്? "പിടിച്ച് നിൽക്കൂ," എന്ന നിങ്ങളുടെ പൊട്ട ഉപദേശത്തിൽ ആണ്, പല ആത്മഹത്യകളും നടക്കുന്നത്. അത് കൊണ്ട്,പ്ലീസ് നിങ്ങൾ നല്ല കേൾവിക്കാരാകൂ.... മക്കളെ ചേർത്ത് പിടിക്കൂ. 




image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മിന്നു(ചെറുകഥ: ദീപ ബിബീഷ് നായര്‍ (അമ്മു))
മണലിൽ തല പൂഴ്ത്തിയിരിക്കാം നമുക്ക് : ആൻസി സാജൻ
ക്ഷേത്രഗണിതം (കവിത: വേണുനമ്പ്യാര്‍)
തിരശ്ശീലക്ക് പിന്നില്‍ (ജയശ്രീ രാജേഷ്)
ഉലകബന്ധു (കഥ: ഹാഷിം വേങ്ങര)
വാക്കുകള്‍ക്കുമതീതം ജോയന്റെ വേര്‍പാട്- (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് )
ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)
ഓർമ്മച്ചിരാത് ( കവിത :അല്ലു സി.എച്ച് )
പുഷ്പമ്മ ചാണ്ടിയുടെ കഥാസമാഹാരം; ' പെണ്ണാടും വെള്ളക്കരടിയും' പ്രകാശനം ചെയ്തു
ജോയന്‍ കുമരകം ഒരോര്‍മ്മകുറിപ്പ് (പ്രേമ ആന്റണി തെക്കേക്ക് )
കഥകളുടെ സ്നേഹവസന്തം (ദിനസരി -30-ഡോ. സ്വപ്ന സി. കോമ്പാത്ത്)
നന്ദി ജോയൻ, പ്രിയമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചതിന് (ജോർജ്ജ് എബ്രഹാം)
പ്രിയമുള്ളോരെ കരയരുതേ ( കവിത : മാർഗരറ്റ് ജോസഫ് )
സലിൻ മാങ്കുഴിയുടെ കഥകൾ. സന്തോഷ് ഇലന്തൂർ
ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ: ജോണ്‍ ഇളമത)
അനുസ്മരണം (ജോസ് വിളയില്‍)
തേനൊലിപ്പദങ്ങളുടെ  രാജകുമാരൻ യാത്രയായി ...(സുധീർ പണിക്കവീട്ടിൽ) 
ഉപ്പ് കടൽ (കവിത: അശോക് കുമാർ.കെ)
ഹി ഈസ് ഫൈന്‍- (കഥ: ജയകുമാര്‍ കെ പവിത്രന്‍)
സംബോധനം (കവിത: വേണുനമ്പ്യാര്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut