Image

അയോധ്യയില്‍ ഉയരുന്ന ബാബറി മസ്ജിദിന്റെ നിര്‍മാണോദ്ഘാടനം റിപ്പബ്ലിക്ക് ദിനത്തില്‍

Published on 18 January, 2021
അയോധ്യയില്‍ ഉയരുന്ന ബാബറി മസ്ജിദിന്റെ നിര്‍മാണോദ്ഘാടനം റിപ്പബ്ലിക്ക് ദിനത്തില്‍

അയോധ്യ :  ബാബറി മസ്ജിദ് വീണ്ടും ഉയരുന്നു. അയോധ്യയില്‍ പുതുതായി നിര്‍മിക്കുന്ന പള്ളിയുടെ ഔദ്യോഗിക നിര്‍മ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തില്‍ നടക്കും. ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷത്തൈകള്‍ നട്ടുമാണ് പള്ളിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുക. 


വിവിധസൗകര്യങ്ങളുള്ള ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി തുടങ്ങിയവയും പള്ളിസമുച്ചയത്തില്‍ ഉണ്ടാവും.

രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി പണിയുന്നത്. ജനുവരി 26 ന് രാവിലെ 8.30 ന് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങ് നടക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.


കോടതിവിധിക്ക് അനുസൃതമായി, പള്ളി പണിയുന്നതിന് സുന്നി വഖഫ് ബോര്‍ഡ് ആറുമാസം മുമ്ബാണ് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് രൂപീകരിച്ചത്.


ബാബരി മസ്ജിദ് 1992 ല്‍ തകര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയങ്ങളില്‍ ഒന്നായിരുന്നു. 


നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ഉയരുന്ന രാമക്ഷേത്രത്തിന് പകരമായി അയോധ്യയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാറി ദാന്നിപ്പൂരിലെ അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന പുതിയ ബാബറി മസ്ജിദിന്റെ രൂപ രേഖയും പുറത്ത് വിട്ടിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക