Image

ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റര്‍ സെഫിയും

Published on 18 January, 2021
ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റര്‍ സെഫിയും

തിരുവനന്തപുരം: അഭയകേസില്‍ കു‌റ്റംതെളിഞ്ഞതിനെ തുടര്‍ന്ന് ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റര്‍ സെഫിയും ഹര്‍ജിയുമായി ഹൈക്കോടതിയില്‍. 


കേസിലെ പ്രധാന സാക്ഷിയായ അടയ്‌ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും സിബിഐ കോടതിയിലെ തങ്ങളുടെ വിചാരണയും ശിക്ഷയും നിയമപരമല്ലെന്നുമാണ് അപ്പീല്‍ ഹര്‍ജിയില്‍ ഇരുവരുടെയും വാദം.


നീണ്ട 28 വര്‍‌ഷങ്ങള്‍ക്ക് ശേഷമാണ് അഭയക്കേസില്‍ ഇരുവരും കുറ്റവാളികളാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിനും മൂന്നാംപ്രതിയായ സിസ്‌റ്റര്‍ സെഫിയ്‌ക്കും കൊലക്കുറ്റമടക്കമുള‌ള വകുപ്പുകള്‍ പ്രകാരം കു‌റ്റക്കാരെന്ന് കോടതി കണ്ടെത്തി. 


കേവലം രണ്ട് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ കൊലക്കു‌റ്രം ചുമത്തിയതിനെയാണ് ഇരുവരും അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ഡിസംബര്‍ 23നായിരുന്നു അഭയകേസിലെ വിധി തിരുവനന്തപുരം സിബിഐ കോടതി പുറപ്പെടുവിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക