Image

നടന്‍ ബാലയ്ക്ക് ഡെലവെയര്‍ റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ്

Published on 18 January, 2021
നടന്‍ ബാലയ്ക്ക് ഡെലവെയര്‍ റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ്

കൊച്ചി: തമിഴികത്തില്‍ നിന്നെത്തി മലയാളം കീഴടക്കിയ പ്രിയ നടന്‍ ബാലയെ തേടി പുതിയ അംഗീകാരം. ബാല ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. 


പത്തൊമ്ബതാം തീയതി കോട്ടയം ഏറ്റുമാനൂര്‍ മംഗളം ക്യാമ്ബസില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്‌ട്രേറ്റ് ലഭിച്ച ബാലയെ ആദരിക്കും. റിട്ട. േൈഹേക്കാടതി ജഡ്ജി ബി കമാല്‍ പാഷയടക്കം ചടങ്ങില്‍ പങ്കെടുക്കും.


കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു ഹോണററി ഡോക്‌ട്രേറ്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. അമേരിക്കയില്‍വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച്‌ നല്‍കുകയായിരുന്നു. 


സൗത്ത് ഇന്ത്യയില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല.

ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സന്നദ്ധ സംഘടന രൂപീകരിച്ച്‌ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുംഅസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും നല്‍കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക