കൊച്ചിയില്‍ എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂര പീഡനം; ചട്ടുകവും തേപ്പ്പെട്ടിയും ഉപയോഗിച്ച് പൊള്ളലേല്‍പിച്ചു
VARTHA
18-Jan-2021
VARTHA
18-Jan-2021

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം. കടയില്‍ പോയി വരാന്‍ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയില്‍ പൊളളിച്ചു.
കുട്ടിയുടെ കാലിനടിയില്‍ തൊലി അടര്‍ന്ന് ഇളകിയതായി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സഹോദരീ ഭര്‍ത്താവ് പ്രിന്‍സിനെ(21)മരട് പോലീസ് അറസ്റ്റ് ചെയ്‌തു.ഒരു വര്‍ഷമായി ഇത്തരത്തില്‍ പീഡനം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രിന്‍സ് സഹോദരിയെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടില്‍ എല്ലാ അധികാരവും ഇയാള്‍ക്കുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം ബാധിച്ച് കിടപ്പിലായതിനാലും അമ്മയ്‌ക്ക് പ്രിന്‍സിനെ ഭയമായതിനാലും ഉപദ്രവം എതിര്‍ക്കാനായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
തന്നെ പ്രിന്‍സ് പതിവായി ഉപദ്രവിക്കാറുണ്ടെന്ന് എട്ടുവയസ്സുകാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments