Image

ഇമ്രാന്‍ ഖാന്‍ ഐഎസിന്റെ കളിപ്പാവയെന്ന് അര്‍ണബ്

Published on 18 January, 2021
ഇമ്രാന്‍ ഖാന്‍ ഐഎസിന്റെ കളിപ്പാവയെന്ന് അര്‍ണബ്

തന്റെ വാട്ട്സാപ്പ് ചാറ്റുകള്‍ വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക്കിനെതിരായ ഗൂഢാലോചനയില്‍ പാകിസ്ഥാന്റെ കൈകളാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നുവെന്ന് അര്‍ണബ് ഗോസ്വാമി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. 


ഇന്ത്യയ്‌ക്കെതിരായ തന്ത്രങ്ങളിലും ആക്രമണങ്ങളിലും പാകിസ്ഥാന് മുന്നില്‍ എന്നും തടസം നിന്നിട്ടുള്ള റിപ്പബ്ലികിനെ താറടിച്ച്‌ കാണിക്കാന്‍ ലഭിച്ച അവസരം പാകിസ്ഥാന്‍ ഉപയോഗിക്കുകയാണെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


റിപ്പബ്ലിക്കിനെതിരായ അപകീര്‍ത്തികരമായ പോലീസ് നടപടിയെ പിന്തുണച്ച്‌ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയും രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രതികരണവുമായി അര്‍ണബ് ഗോസ്വാമി നേരിട്ട് രംഗത്തെത്തിയത്. 


റിപ്പബ്ലിക്കിനെതിരായ പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചകള്‍ ഇപ്പോള്‍ മറനീക്കി പുറത്തേക്ക് വരികയാണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഐഎസിന്റെ കളിപ്പാവയായി നിയമിതനായ ഇമ്രാന്‍ ഖാന്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും അര്‍ണബ് വ്യക്തമാക്കുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക