Image

നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; ബംഗാളില്‍ തൃണമൂല്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് മമത

Published on 18 January, 2021
നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; ബംഗാളില്‍ തൃണമൂല്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് മമത

കൊല്‍ക്കത്ത : ബംഗാളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ നന്ദഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജി. രണ്ട് സീറ്റുകളില്‍ നിന്നാണ് മമത മത്സരിക്കുന്നത്. മറ്റൊന്ന് കൊല്‍ക്കത്തയിലെ നിയമസഭാ മണ്ഡലമായ ഭബാനിപൂരാണ്. അതേസമയം രണ്ടിടത്തും മത്സരിക്കുന്നത് പരാജയഭീതി കൊണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നു.


വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി തൃണമൂല്‍ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുമെന്ന് മമത പറഞ്ഞു. ബിജെപിയിലേക്ക് ചാടുന്ന തന്റെ പാര്‍ട്ടി നേതാക്കളെക്കുറിച്ച്‌ തനിക്ക് യാതൊരു ആശങ്കയില്ലെന്നും മമത പറഞ്ഞു.2019 ഡിസംബറില്‍ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി 2016 ലെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായി ശക്തമായ വിജയം നേടിയിരുന്ന മണ്ഡലമാണ് നന്ദിഗ്രാം എന്നതും ശ്രദ്ധേയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക