Image

കെഎസ്‌ആര്‍ടിസി എംഡിയെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ച്‌ മുഖ്യമന്ത്രി

Published on 18 January, 2021
കെഎസ്‌ആര്‍ടിസി എംഡിയെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ച്‌ മുഖ്യമന്ത്രി

കെഎസ്‌ആര്‍ടിസിയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. നിലവിലുള്ള സംഭവവികാസങ്ങളെ പറ്റി ബിജു പ്രഭാകര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. 


വിവാദ പ്രസ്താവനകള്‍ വിലക്കിയ മുഖ്യമന്ത്രി കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു.


സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ നേരിട്ട് വിളിപ്പിച്ചു വിവരം തേടിയത്.


കെഎസ്‌ആര്‍ടിസിയുടെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും അതില്‍ തെറ്റില്ലെന്നും ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി പറഞ്ഞു. വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അത് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.


നിലവിലെ വിവാദങ്ങളെ പറ്റി ബിജു പ്രഭാകര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. കോര്‍പറേഷനെ ശുദ്ധീകരിക്കാനുള്ള നിലപാടുകളുമായി മുന്നോട്ടു പോകുമ്ബോള്‍ അതിന് തുരങ്കം വയ്ക്കാനുള്ള നടപടികളുമായി ചിലര്‍ വരുന്നുവെന്നും അതിനാലാണ് പരസ്യ പ്രസ്താവന നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രിയോട് ബിജു പ്രഭാകര്‍ പറഞ്ഞതായാണ് സൂചനകള്‍.


കെഎസ്‌ആര്‍ടിസിയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതേസമയം തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക