തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല.കോവിഡ് ബാധിതനായി ഡിസംബര്‍ 11-നാണ് എംഎല്‍എ ആശുപത്രിയിലാകുന്നത്. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എംഎല്‍എയെ വിധേയനാക്കുകയും ചെയ്തിരുന്നു.
രണ്ടാം തവണയാണ് വിജയദാസ് കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്