ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരണം: അനുശ്രീക്കും ഹിന്ദുസ്ഥാന്‍ യൂനിലിവറിനുമെതിരെ ഗുരുവായൂര്‍ ദേവസ്വം പരാതി നല്‍കി
FILM NEWS
18-Jan-2021
FILM NEWS
18-Jan-2021

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അനധികൃതമായി പരസ്യ വിഡിയോ ചിത്രീകരിച്ച് പ്രസിദ്ധപ്പെടുത്തിയതിന് ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, നടി അനുശ്രീ എന്നിവര്‍ക്കെതിരെ ദേവസ്വം ടെമ്ബിള്‍ പൊലീസില്‍ പരാതി നല്‍കി.
ഹിന്ദുസ്ഥാന്‍ യൂനിലിവറിന്െറ ഉല്‍പന്നം ഒരുമാസം വഴിപാട് നല്‍കുന്നതിനും ജനുവരി 12 മുതല്‍ 15 വരെ ക്ഷേത്ര പരിസരത്ത് സാനിെറ്റെസേഷന് നടത്താനും ദേവസ്വം നല്‍കിയ അനുമതി ദുരുപയോഗിച്ചാണ് പരസ്യചിത്രം നിര്‍മിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരസ്യചിത്രം നടി അനുശ്രീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ദേവസ്വത്തെയും ഭരണസമിതിയെയും വഞ്ചിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കാന്‍ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, നടി അനുശ്രീ, സിക്സ്ത് സെന്‍സ് പരസ്യ കമ്ബനിയുടെ ഉദ്യോഗസ്ഥനായ ശുഭം ദുബെ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി നല്‍കിയ പരാതിയില്‍ പറയുന്നു.
നേരേത്ത ക്ഷേത്രനടയില്‍ പരസ്യം പതിക്കാനുള്ള കമ്ബനിയുടെ ശ്രമം ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി എന്നിവര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ചെയര്‍മാന്‍െറ അനുമതിയോടെയാണ് പരസ്യം പതിച്ചതെന്നായിരുന്നു കമ്ബനി പ്രതിനിധികളുടെ മറുപടി.
അതേസമയം, സാനിറ്റൈസേഷന്‍ ഉല്‍പന്നങ്ങള്‍ വഴിപാടായി നല്‍കാനുള്ള അനുമതിക്കായി കമ്ബനി നല്‍കിയ അപേക്ഷയില്‍ ചിത്രീകരണം നടത്തുമെന്നുള്ള കാര്യവും ഉള്‍പ്പെടുത്തിയിരുന്നതായി പറയുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments