image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി

AMERICA 18-Jan-2021 ജയ് ചന്ദ്രന്‍
AMERICA 18-Jan-2021
ജയ് ചന്ദ്രന്‍
Share
image
ചിക്കാഗോ. : മനസ്സിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകര്‍ന്ന് നല്‍കികൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി.

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം വെര്‍ച്യുല്‍ ആയി സംഘടിപ്പിച്ച ഈ വര്‍ഷത്തെ അയ്യപ്പ പൂജയില്‍ പങ്കെടുത്തത്. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തര്‍ക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ  തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു എന്ന് അനുഗ്രഹപ്രഭാഷണം നല്‍കി കൊണ്ട് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

പ്രധാന പുരോഹിതനായ ശ്രീ ബിജു കൃഷ്ണന്‍ ചെങ്ങണാപറമ്പില്‍, ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ ആരംഭിച്ചത് സര്‍വ്വ വിഘ്‌ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാല്‍ പൂജകള്‍ അര്‍പ്പിച്ചശേഷമായിരുന്നു, തുടര്‍ന്ന് മകരവിളക്ക് പൂജകള്‍ക്കായി  ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, സഹസ്രനാമ പാരായണത്തോടെ കലിയുഗവരദന്റെ തിരുസന്നിധാനം തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം നെയ്യ് അഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും, ഭസ്മാഭിഷേകവും, കലശപൂജയും നടത്തി അലങ്കാരങ്ങള്‍ക്കായി നട അടക്കുകയും ചെയ്തു. തുടര്‍ന്ന് നടതുറന്ന് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, നമസ്‌കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് പരമാത്മാവ്. ഈ പരമാത്മാവ് തന്നെയാണ് എല്ലാ ജീവികളിലും 'ഞാന്' എന്ന ബോധത്തോടെ പ്രകാശിക്കുന്ന ജീവാത്മാവ് . ഈ പരമാത്മാവിന്റെ, ചൈതന്യം തന്നെയാണ് പ്രപഞ്ചത്തില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. ഈ പരമമായ സത്യം തിരിച്ചറിയുവാനുള്ള അവസരം ഓരോ മണ്ഡല മകരവിളക്ക് കാലവും എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷന്‍ ശ്രീ. ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ശ്രീ.ബൈജു എസ് മേനോന്‍  അനുഗ്രഹപ്രഭാഷണം നല്‍കിയ ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കും, മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്യുല്‍ ആയി സംഘടിപ്പിച്ച ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, പൂജകള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച ശ്രീ ആനന്ദ് പ്രഭാകറിനും, പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ ചെങ്ങണാപറമ്പിലിനും, പി ആര്‍ ഒ ശ്രീമതി രശ്മി മേനോനും നന്ദി അറിയിച്ചു.



image
image
image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബൈഡന്‍ പ്ലീസ് ലെറ്റസ് ഇന്‍ (ബി ജോണ്‍ കുന്തറ)
On this Women's Day(Asha Krishna)
അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )
സമകാലീക ചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന അന്തര്‍ദേശീയ വനിതാ ദിനം (ഫിലിപ്പ് മാരേട്ട്)
ആഴക്കടല്‍ മീന്‍പിടുത്തവും കബളിക്കപ്പെടുന്ന പ്രവാസികളും (എ.സി.ജോര്‍ജ്ജ്)
അന്നമ്മ ജോസഫ് വിലങ്ങോലില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് മെജോറിറ്റി ലീഡര്‍
ഇതെന്തൊരു ജീവിതമാടേ ..? : ആൻസി സാജൻ
ഒ സി ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി എം എഫ്
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
ഏബ്രഹാം ചുമ്മാര്‍ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച.
ചെറുമകള്‍ (മീനു എലിസബത്ത്)
ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ് (ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ))
മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )
ബേ മലയാളിക്ക് പുതിയ ഭാരവാഹികൾ; ലെബോൺ മാത്യു (പ്രസിഡന്റ്), ജീൻ ജോർജ് (സെക്രട്ടറി)
നാട്ടിലെ സ്വത്ത്: സുപ്രീം കോടതി വിധി ആശങ്ക ഉണർത്തുന്നു
ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു
വാക്‌സിൻ : ട്രംപിന് തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)
ദൃശ്യത്തിന്റെ രണ്ടാം ഭാഗം പോലെ ഏഴാമത് ഐ ഫോൺ (ശ്രീകുമാർ ഉണ്ണിത്താൻ)
ഭാര്‍ഗവി അമ്മയുടെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut