വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്ന സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന്‍
VARTHA
18-Jan-2021
VARTHA
18-Jan-2021

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ 2 വനിതാ ജഡ്ജിമാരെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ എട്ടരയോടെ വടക്കന്‍ കാബൂളിലാണു സംഭവം. സര്‍ക്കാര്‍ വാഹനത്തില്‍ സുപ്രീം കോടതിയിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഇരുവരുടെയും പേരു പുറത്തുവിട്ടിട്ടില്ല. കാര്‍ ഡ്രൈവര്‍ക്കും വെടിയേറ്റു.
ഖത്തറില്‍ താലിബാന്‍– സര്‍ക്കാര്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണു സംഭവം. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. താലിബാന്‍ നിരപരാധികളായ വ്യക്തികളെ വധിക്കുന്നതായി ആരോപിച്ച പ്രസിഡന്റ് അഷ്‌റഫ് ഗനി സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ ഇരുനൂറിലേറെ വനിതാ ജഡ്ജിമാരാണ് ഉള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് അടുത്തിടെയായി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്നത്.
പ്രധാന വ്യക്തികളെ ഉന്മൂലനം ചെയ്യുമെന്നാണ് താലിബാന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഐഎസ് വിഭാഗവും ആക്രമണങ്ങളുടെ പിന്നിലുണ്ട്. സമീപകാലത്ത് വിദ്യാഭ്യാസ സ്ഥാപനം ആക്രമിച്ച് വിദ്യാര്‍ഥികള്‍ അടക്കം 50 പേരെ കൊലപ്പെടുത്തിയത് ഐഎസ് ആയിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments