Image

കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു

Published on 18 January, 2021
 കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം : കെകെ റോഡില്‍ കഞ്ഞിക്കുഴി പെട്രോള്‍ പമ്പിനു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചു യുവാവ് മരിച്ചു. ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത സുഹൃത്തിനു ഗുരുതര പരുക്കേറ്റു.

വടവാതൂര്‍ ഭാഗത്ത് താമസിക്കുന്ന ചുങ്കം പഴയ സെമിനാരിക്കു സമീപം ചിറയില്‍ സി.ടി.പുന്നൂസിന്റെ മകന്‍ തോമസ് പുന്നൂസ് (24) ആണു മരിച്ചത്. ലോജിസ്റ്റിക്‌സ് ബിരുദാനന്തര വിദ്യാര്‍ഥിയാണ്. സുഹൃത്ത് കഞ്ഞിക്കുഴി നടുപ്പറമ്പില്‍ കിരണ്‍ മനോജിനെ (25) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍  എതിര്‍ ദിശയില്‍ നിന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ഇരുവരെയും പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസിനെ രക്ഷിക്കാനായില്ല. കാര്‍ നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്നീട് കണ്ടെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ജ്യോതി, സഹോദരി: അന്ന ജിറ്റോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക