Image

'സ്റ്റാച്യു ഓഫ്​ ലിബര്‍ട്ടി'യില്‍ എത്തുന്നതിനേക്കാള്‍ സഞ്ചാരികള്‍ ഗുജറാത്തിലെത്തുമെന്ന്​ പ്രധാനമന്ത്രി

Published on 17 January, 2021
'സ്റ്റാച്യു ഓഫ്​ ലിബര്‍ട്ടി'യില്‍ എത്തുന്നതിനേക്കാള്‍ സഞ്ചാരികള്‍ ഗുജറാത്തിലെത്തുമെന്ന്​ പ്രധാനമന്ത്രി

അഹമ്മദാബാദ്​: അമേരിക്കയിലെ ‘സ്റ്റാച്യു ഓഫ്​ ലിബര്‍ട്ടി’യില്‍ എത്തുന്നതിനേക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ ഗുജറാത്തിലെ പട്ടേല്‍ പ്രതിമ കാണാനെത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട്​ വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം പേര്‍ സ്റ്റാച്യു ഓഫ്​ യൂണിറ്റി സന്ദര്‍ശിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി .


രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ കേവാദിയയിലേക്കുള്ള എട്ട്​ ട്രെയിനുകളുടെ ഫ്ലാഗ്​ ഓഫ്​ നിര്‍വഹിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് .


”സ്റ്റാച്യു ഓഫ്​ യൂണിറ്റിയിലെത്തുന്ന സഞ്ചാരികള്‍ക്കൊപ്പം നാട്ടുകാര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഉപകാരപ്പെടും. കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഗുണകരമാവും.

ഗുജറാത്തി​ലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന്​ ‘കേവാദിയ’. ലോകത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണ്​. റെയില്‍വേ സംവിധാനം കൂടി ആയതോടെ പ്രതിദിനം ഒരു ലക്ഷം പേര്‍ കേവാദിയയിലെത്തുമെന്നാണ്​ പ്രതീക്ഷ.” അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക