ഭക്ഷണം നല്‍കാന്‍ വൈകി ; ഫാം ഹൗസ് ജീവനക്കാരനെ റോട്‌വീലര്‍ നായ്ക്കള്‍ കടിച്ചു കൊന്നു
VARTHA
17-Jan-2021
VARTHA
17-Jan-2021

ചെന്നൈ∙ ആഹാരം നല്‍കാന്‍ വൈകിയെത്തിയ ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട 2 വളര്‍ത്തു നായ്ക്കളാണ് ജീവനക്കാരനെ ആക്രമിച്ച് കൊന്നത് . ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരന്‍ ജീവാനന്ദമാണ് (58) മരിച്ചത്.
ജോലിത്തിരക്ക് മൂലം രാവിലത്തെ ഭക്ഷണം എത്തിക്കാന്‍ വൈകിയതിനാല്‍ ഉച്ചയ്ക്കു നല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് നായ്ക്കളുടെ ആക്രമണം.ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി കഴുത്തും തലയും കടിച്ചുപറിച്ചു. ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു. പൊതുവെ ആക്രമണ സ്വഭാവം കൂടിയ നായ്ക്കളാണു റോട്‌വീലറുകള്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments